ശ്രീനഗർ: അമർനാഥ് യാത്ര സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇൻ്റലിജൻസ് ബ്യൂറോ ഡയറക്‌ടർ അരവിന്ദ് കുമാർ എന്നിവർ ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജമ്മു കശ്‌മീരിലെ ഉന്നത പൊലീസ്, സൈന്യം, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരുമായി ഇരുവരും കൂടികാഴ്‌ച നടത്തും. തിരിച്ച് ഡൽഹിയിലെത്തുന്ന സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് സമർപ്പിക്കും.
ക്രമീകണങ്ങളുടെ ഭാഗമായി 40 കമ്പനി സുരക്ഷ സേനയെയാണ് ഇതുവരെ വിന്യസിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നിർത്തി വച്ചിരുന്ന യാത്ര രണ്ട് വർഷത്തിനു ശേഷമാണ് ജൂണ്‍ 30ന് പുനരാരംഭിക്കുന്നത്. 43 ദിവസത്തെ യാത്രയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 11 ന് ആരംഭിച്ചിരുന്നു.
താഴ്‌വരയിലെ സോനാമാർഗിൽ നിന്നും പഹൽഗാമിൽ നിന്നും നടത്തുന്ന യാത്ര മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീർഥാടകർക്കായി തുറക്കാനും തീരുമാനമായിട്ടുണ്ട്. ഏകദേശം 6-8 ലക്ഷം തീർഥാടകർ ഇത്തവണ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ
ALSO READ കശ്മീരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കി സുരക്ഷ സേന