ന്യൂഡല്‍ഹി: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ച നീറ്റ് പി.ജി ( NEET-PG) പരീക്ഷ മാറ്റിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജ്വേഷന്‍ 2022 മുമ്പ് നിശ്ചയിച്ച തിയതിയേക്കാള്‍ ആറ് മുതല്‍ എട്ട് ആഴ്ച മുന്നോട്ട് നീട്ടി നിശ്ചയിച്ചതായാണ് അറിയിപ്പ്. പുതിയ തിയതി പുറത്ത് വിട്ടിട്ടില്ല.
പരീക്ഷ തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം. ജനുവരി 25നാണ് കോടതി ഇതു സംബന്ധിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
Also Read: NEET-PG Counselling: നീറ്റ് പിജി കൗണ്‍സിലിങ് ജനുവരി 12 മുതല്‍