ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് 5.94 ലക്ഷം കോടി അനുവദിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ബജറ്റില്‍ 5.25 ലക്ഷം കോടിയായിരുന്നു വകുപ്പിന് അനുവദിച്ചിരുന്നത്. പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവ വാങ്ങാൻ മൊത്തം 1.62 ലക്ഷം കോടിയാണ് ഇതില്‍ നീക്കിവച്ചത്.
ALSO READ| അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും
2022-23ൽ, മൂലധന വിഹിതത്തിനായി വകയിരുത്തിയിരുന്നത് 1.52 ലക്ഷം കോടിയായിരുന്നു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 1.50 ലക്ഷം കോടിയാണ് ചെലവ് കാണിച്ചത്. അതേസമയം, 2023-24 ബജറ്റ് രേഖകൾ അനുസരിച്ച് ശമ്പളം നൽകുന്നതിനും സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവുകൾ ഉൾപ്പടെ റവന്യൂ ചെലവുകൾക്കായി 2,70,120 കോടി വകയിരുത്തിയിട്ടുണ്ട്. 2022-23ൽ റവന്യൂ ചെലവിന്‍റെ ബജറ്റ് വിഹിതം 2,39,000 കോടിയായിരുന്നു.