ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി വകയിരുത്തി. 100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ നടപ്പിലാക്കും. സാമ്പത്തിക നിക്ഷേപത്തിന് ഊന്നല്‍ നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനം.
എയര്‍ ഇന്ത്യയ്‌ക്ക് പിന്നാലെ എല്‍.ഐ.സിയും ഉടന്‍ സ്വകാര്യവത്കരിക്കും. 5 ജി സ്‌പെക്‌ട്രം ലേലം ഈ വര്‍ഷം സംഘടിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. സഹകരണ സംഘങ്ങളുടെ സര്‍ചാര്‍ജ് കുറച്ചു.
പലിശരഹിത വായ്‌പയായി കേന്ദ്രം സഹായം നല്‍കും. ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പ്രോത്‌സാഹിപ്പിക്കും.