ന്യൂഡല്‍ഹി: ആയുധ ഇറക്കുമതി കുറയ്‌ക്കുമെന്ന്, കേന്ദ്ര ബജറ്റില്‍ നിര്‍മല സീതാരാമന്‍. പ്രതിരോധ ബജറ്റിന്‍റെ 68 ശതമാനം മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക്. ലക്ഷ്യം ആത്മനിര്‍ഭര്‍ ഭാരതില്‍ ഊന്നല്‍ നല്‍കാന്‍. 5.25 ലക്ഷം കോടിയാണ് പ്രതിരോധ ബജറ്റിനായി വകയിരുത്തിയത്.
കഴിഞ്ഞ വർഷം ഇത് 4.78 ലക്ഷം കോടി രൂപയായിരുന്നു. ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവ വാങ്ങാൻ മൂലധന ചെലവായി 1,52,369 കോടി രൂപ നീക്കിവച്ചു. 2021-22ൽ, മൂലധന ചെലവ് 1,35,060 കോടി രൂപയായിരുന്നു.
ALSO READ: 'പ്രതീക്ഷകളും അവസരങ്ങളും നൽകുന്ന ബജറ്റ്': പ്രധാനമന്ത്രി
ശമ്പളം നൽകല്‍, സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉള്‍പ്പെടെയുള്ള റവന്യൂ ചെലവുകൾക്കായി 2,33,000 കോടി രൂപ വകയിരുത്തി. പ്രതിരോധ പെൻഷനുകൾക്കായി 1,19,696 കോടി രൂപയും പ്രതിരോധ മന്ത്രാലയത്തിന് 20,100 കോടി രൂപയും നീക്കിവച്ചു. പ്രതിരോധ ഗവേഷണ വികസന ബജറ്റിന്‍റെ 25 ശതമാനം സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായി വകയിരുത്തിയതായി ധനമന്ത്രി പ്രഖ്യാപിച്ചു.