ETV Bharat / bharat

ക്രിപ്‌റ്റോ ടാക്‌സ്, ഇ-പാസ്‌പോർട്ട്; ബജറ്റ് ഒറ്റനോട്ടത്തിൽ - ആദായ നികുതി

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. കർഷകർക്ക് കിസാൻ ഡ്രോണുകൾ, കാർഷിക സ്റ്റാർട്ട് അപ്പുകൾക്ക് സാമ്പത്തിക സഹായം.

Union Budget 2022-23: 10 Key Highlights  income tax slabs in the Union budget  key takeaways from the budget session  Budget 2022 explained in short  യൂണിയൻ ബജറ്റ് 2022-23  ആദായ നികുതി  ബഡ്‌ജറ്റ് സെഷൻ സുപ്രധാന വിവരങ്ങൾ
ക്രിപ്‌റ്റോ ടാക്‌സ്, ഇ-പാസ്‌പോർട്ടുകൾ: ബജറ്റിലെ 10 പ്രധാനപ്പെട്ട കാര്യങ്ങൾ
author img

By

Published : Feb 1, 2022, 6:42 PM IST

Updated : Feb 1, 2022, 7:38 PM IST

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2022-23ന് സമ്മിശ്ര പ്രതികരണം.

  • കേന്ദ്ര ബജറ്റ് 2022-23 ഒറ്റനോട്ടത്തിൽ

1. മാറ്റമില്ലാതെ ആദായനികുതി

പ്രതീക്ഷകൾക്ക് വിപരീതമായി കേന്ദ്ര ബജറ്റിൽ, വ്യക്തിഗത ആദായനികുതി വിഭാഗത്തിലെ ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷനിലും വർധനവില്ല. നികുതി റിട്ടേൺ സമർപ്പിക്കാൻ രണ്ട്​ വർഷം അനുവദിച്ചതാണ്​ ഈ മേഖലയിലെ പ്രധാന മാറ്റം.

സമ്പദ്‌വ്യവസ്ഥയുടെ കുത്തനെയുള്ള തിരിച്ചുവരവ് ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തിന്‍റെ പ്രതിഫലനമാണെന്നും കേന്ദ്ര സർക്കാരിന്‍റെ ക്യാപിറ്റൽ എക്‌സ്‌പെൻഡീച്ചർ 2022-23ൽ 10.68 ലക്ഷം കോടി രൂപയായിരിക്കുമെന്നും അത് ജിഡിപിയുടെ 4.1 ശതമാനമാണെന്നും ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാണെന്നും ധനമന്ത്രി പറഞ്ഞു.

2. ക്രിപ്‌റ്റോകറൻസി

ബിറ്റ്‌കോയിനുകൾക്കും വെർച്വൽ/ഡിജിറ്റൽ ആസ്‌തികളിൽ നിന്നുമുള്ള വരുമാനത്തിനും 30% നികുതി പ്രഖ്യാപിച്ചു. ഡിജിറ്റൽ കറൻസിക്ക് തത്വത്തിൽ നിയമസാധുത നൽകുന്ന നടപടിയാണിത്. ഒരു ശതമാനം ടിഡിഎസുമുണ്ട്. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ റുപീ കൊണ്ടുവരുമെന്നാണ് നിർമല സീതാരാമൻ അറിയിച്ചത്. കറന്‍സി ഈ വര്‍ഷം തന്നെ നിലവില്‍ വരും.

3. ഗതാഗതം

2022-23 സാമ്പത്തിക വർഷത്തിൽ ദേശീയപാത ശൃംഖല 25,000 കിലോമീറ്റർ വികസിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 ന്യൂ ജനറേഷൻ 'വന്ദേ ഭാരത്' ട്രെയിനുകൾ പുറത്തിറക്കുമെന്നും ഇലക്ട്രോണിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിങ് നയം അവതരിപ്പിക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

4. മാനസികാരോഗ്യം

കൊവിഡിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ആളുകളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനായി കേന്ദ്ര സർക്കാർ ദേശീയ ടെലി-മെന്‍റൽ ഹെൽത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് സീതാരാമൻ പ്രഖ്യാപിച്ചു. ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ ഡിജിറ്റൽ രജിസ്ട്രികളും സാർവത്രിക ആരോഗ്യ സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും ഉൾക്കൊള്ളുന്ന ഒരു ദേശീയ ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

5. പിഎം ഗതിശക്തി

രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്‌മയെ നേരിടാനായി പിഎം ഗതിശക്തി പദ്ധതി ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഈ പദ്ധതിയിലൂടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്നും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 പിഎം ഗതി ശക്തി ടെർമിനലുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

6. ഇ-വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് 1-12 ക്ലാസുകളിൽ പ്രാദേശിക ഭാഷകളിൽ പിഎം ഇവിദ്യയുടെ (PM eVIDYA) ‘വൺ ക്ലാസ്-വൺ ടിവി ചാനൽ’ പ്രോഗ്രാമിനായി 20 ചാനലുകൾ ആരംഭിക്കുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. 750 വെർച്വൽ ലാബുകൾ, 75 നൈപുണ്യ ഇ-ലാബുകൾ, എല്ലാ ഭാഷകളിലും ഉയർന്ന നിലവാരമുള്ള ഇ-ഉള്ളടക്കം, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഇ-കണ്ടന്‍റിന് ഊന്നൽ നൽകുന്ന ഗുണനിലവാരമുള്ള ഡിജിറ്റൽ അധ്യാപകർ എന്നിവ അവതരിപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

7. കാർഷികം

രാസവളരഹിത കൃഷി പ്രോത്സാഹിപ്പിക്കുമെന്നും വിളകളുടെ സംഭരണം ഉറപ്പാക്കുമെന്നും ധനമന്ത്രി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി. കാർഷിക മേഖലയിൽ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും. നെല്ലിനും ​ഗോതമ്പിനും താങ്ങുവില. ചോളം ക‍‍ൃഷിക്കും പ്രോത്സാഹനം. ഗംഗ ഇടനാഴിയിലെ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കെൻ ബെത്വ പദ്ധതിയിലും മറ്റ് നദികളെ ബന്ധിപ്പിക്കുന്ന പദ്ധതികളിലും ധനമന്ത്രി ഊന്നൽ നൽകിയിട്ടുണ്ട്.

8. അതിർത്തി പ്രദേശങ്ങളിൽ പുതിയ പദ്ധതികൾ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വളർച്ച ഉയർത്തുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യ നേപ്പാളുമായി 1,751 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കൻ അതിർത്തിയിലെ ഗ്രാമങ്ങളുടെ വേഗത്തിലുള്ള വികസനം സുഗമമാക്കുന്നതിനായി പുതിയ 'വൈബ്രന്‍റ് വില്ലേജസ് പ്രോഗ്രാം' അവതരിപ്പിക്കും.

9. ഇ-പാസ്‌പോർട്ടും 5 ജിയും

രാജ്യത്ത് ഇ-പാസ്‌പോര്‍ട്ട് സംവിധാനം അവതരിപ്പിക്കുമെന്ന് ധനമന്ത്രി. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം.

5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും 2022-23 സാമ്പത്തിക വര്‍ഷം തന്നെ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുമെന്നും നിർമല സീതാരാമൻ.

10 പ്രതിരോധവും മേക്ക് ഇൻ ഇന്ത്യയും

പ്രതിരോധ ഗവേഷണ-വികസനത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 68 ശതമാനവും മേക്ക് ഇന്‍ ഇന്ത്യയ്ക്കായി നീക്കിവെച്ചു. ആത്മ നിർഭരത ഉറപ്പാക്കിയാണ് പ്രതിരോധ മേഖല വികസിപ്പിക്കുന്നത്. ഇറക്കുമതി വളരെയധികം കുറയ്‌ക്കാൻ ഇതുമൂലം സാധിച്ചെന്നും തദ്ദേശീയമായ മൂലധന നിക്ഷേപം 58 ശതമാനത്തിൽ നിന്നാണ് 68 ശതമാനത്തിലേക്ക് ഉയർത്തുന്നതെന്നും ധനകാര്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആയുധ ഇറക്കുമതി ഗണ്യമായി കുറയ്‌ക്കാനാണ് തദ്ദേശീയ വികസനം നടപ്പാക്കുന്നത്.

READ MORE: Union Budget 2022 : കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാർഷിക ആനുകൂല്യങ്ങൾ

Last Updated : Feb 1, 2022, 7:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.