ETV Bharat / bharat

നിർഭാഗ്യവശാൽ, ഞങ്ങൾക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു": രാഹുൽ ഗാന്ധിയെ പരിഹസിച്ച് വീണ്ടും ബിജെപി

author img

By

Published : Mar 17, 2023, 9:14 AM IST

മുതിർന്ന പാർട്ടി നേതാവ് ജയറാം രമേഷ് പത്ര സമ്മേളത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തിരുത്തുന്നത് വൈറൽ ആയിതോടെയാണ് പുതിയ പ്രശ്‌നം ആരംഭിച്ചത്

രാഹുൽ ഗാന്ധി  ജയറാം രമേഷ്  കോൺഗ്രസ്  ബിജെപി  പാർട്ടി നേതാവ് ജയറാം രമേഷ്  ന്യൂഡൽഹി  ണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ  പാർലമെന്‍റ്  rahul gandhi  jayaram ramesh  BJP  modi  adani  indian politics
രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ദേശീയ തലത്തിൽ വലിയ രാഷ്‌ട്രീയ പോരുകൾക്ക് വഴി വച്ചതിന് പിന്നാലെ വീണ്ടും പ്രതിസന്ധിയിലായി രാഹുൽ. ലണ്ടനിൽ താൻ നടത്തിയ പരാമർശങ്ങളിൽ വിശദീകരണം നൽകാൻ ദേശീയ തലസ്ഥാനത്ത് വ്യാഴാഴ്‌ച വാർത്ത സമ്മേളനം നടത്തിയിരുന്നു. മുതിർന്ന പാർട്ടി നേതാവ് ജയറാം രമേഷ് പത്ര സമ്മേളത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തിരുത്തുന്നത് വൈറൽ ആയിതോടെയാണ് പുതിയ പ്രശ്‌നം ആരംഭിച്ചത്.

  • The RW system is having a field day with my pointing out to @RahulGandhi that his statement's construct would be distorted by BJP's fake news machine. He clarified instantly. We speak freely to the media without teleprompters. This is another attempt to distract from Modani scam.

    — Jairam Ramesh (@Jairam_Ramesh) March 16, 2023 " class="align-text-top noRightClick twitterSection" data=" ">

നിർഭാഗ്യവശാൽ ഞാനൊരു പാർലമെന്‍റ് അംഗമാണ് എന്ന് രാഹുൽ ഗാന്ധി പറയുന്ന വാർത്ത സമ്മേളനത്തിന്‍റെ ക്ലിപ്പ് വൈറലായതാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണം. ഇതോടെ വാർത്ത സമ്മേളനത്തിനിടെ രാഹുൽ ​ഗാന്ധിയെ ജയറാം രമേശ് തിരുത്തിയ സംഭവത്തെ പരിഹസിച്ച് ബിജെപി രഗത്ത് വന്നു. തന്‍റെ ലണ്ടൻ പ്രസം​ഗവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കാനാണ് രാഹുൽ വാർത്താസമ്മേളനം വിളിച്ചത്. സംസാരത്തിനിടെ രാഹുൽ പറഞ്ഞതിനെ തിരുത്തി ജയറാം രമേശ് ഇടപെടുകയായിരുന്നു.

'നിർഭാ​ഗ്യവശാൽ, ഞാനൊരു പാർലമെന്‍റംഗമാണ്. പാർലമെന്‍റിൽ എനിക്കെതിരെ ആരോപണം ഉന്നയിച്ചത് നാല് മന്ത്രിമാരാണ്. സംസാരിക്കാനുള്ള എന്‍റെ അവസരം വേണമെന്നത് ജനാധിപത്യ അവകാശമാണ്' എന്നാണ് രാഹുൽ പറഞ്ഞത്. നിർഭാ​ഗ്യവശാൽ എന്ന് കേട്ട ഉടൻ തന്നെ ജയറാം രമേശ് അദ്ദേഹത്തിന്‍റെ സംസാരം തടയുകയും നിർഭാ​ഗ്യവശാൽ എന്ന പ്രയോഗം ബിജെപിക്കാർ ഇതൊരു അവസരമായിക്കണ്ട് പരിഹസിക്കുമെന്നും നിർഭാ​ഗ്യവശാൽ എന്നത് ജനങ്ങളുടെ നിർഭാ​ഗ്യത്താൽ എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ടു. വളരെ പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും മൈക്ക് ഓൺ ആയിരുന്നതിനാൽ എല്ലാവരും കേൾക്കുകയും വീഡിയോ റെക്കോഡാവുകയും ചെയ്‌തു. ജയറാം രമേശ് പറഞ്ഞത് കേട്ടയുടൻ രാഹുൽ അതേറ്റു പറയുകയും ചെയ്‌തു.

വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായതോടെ ബിജെപി സംഭവം ഏറ്റെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തന്‍റെ ട്വിറ്റർ ഹാൻഡിൽ രാഹുലിന്‍റെ വാർത്ത സമ്മേളനത്തിൽ നിന്നുള്ള 25 സെക്കൻഡ് ക്ലിപ്പ് പങ്ക് വച്ചിരിന്നു. ഇനി എത്ര കാലം, എങ്ങനെയൊക്കെ താങ്കൾ അദ്ദേഹത്തെ പഠിപ്പിക്കുമെന്ന് ബിജെപി നേതാവ് സംപീത് പത്ര പരിഹസിക്കുകയും ചെയ്‌തു.

'ജയറാം രമേഷ്, അദ്ദേഹം പാർലമെന്‍റിൽ എംപിയായത് ഞങ്ങൾക്ക് നിർഭാഗ്യകരമാണ്, അദ്ദേഹം തുരങ്കം വയ്ക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു. കോച്ചിംഗ് ഇല്ലാതെ സ്വന്തമായി ഒരു പ്രസ്‌താവന പോലും നടത്താൻ രാഹുലിന് അറിയില്ലേ? വിദേശ പര്യടനത്തിൽ രാഹുലിന് ആരാണ് കോച്ചിംഗ് നൽകിയത്?,' ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ട്വീറ്റ് ചെയ്‌തു.

  • Well Jairam it is unfortunate for us that he is an MP in the August Parliament he so badly undermines & betrays..

    Sad that he can’t even make a statement without being coached! Wonder who coached him for his foreign intervention statement? pic.twitter.com/wOO3nTZ7TO

    — Shehzad Jai Hind (@Shehzad_Ind) March 16, 2023 " class="align-text-top noRightClick twitterSection" data=" ">

ലണ്ടൻ പരാമർശത്തിൽ പാർലമെന്‍റിൽ വിശദമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ നേരത്തെ പറഞ്ഞിരുന്നു. 'ഇന്ത്യൻ ജനാധിപത്യം പ്രവർത്തിച്ചിരുന്നെങ്കിൽ, എനിക്ക് പാർലമെന്‍റിൽ എന്‍റെ ഭാഗം പറയാമായിരുന്നു. അതിനാൽ, യഥാർത്ഥത്തിൽ നിങ്ങൾ കാണുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പരീക്ഷണമാണ്. ബിജെപിയുടെ നാല് നേതാക്കൾ ഒരു പാർലമെന്‍റ് അംഗത്തിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ. നാല് മന്ത്രിമാർക്കും നൽകിയ അതേ സ്‌പേസ് ആ പാർലമെന്‍റെ അംഗത്തിനും നൽകുമോ അതോ മിണ്ടാതിരിക്കാൻ പറയുമോ? അതാണ് ഈ രാജ്യത്തിന് മുന്നിലുള്ള യഥാർത്ഥ ചോദ്യം,' രാഹുൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

രമേശ് രാഹുൽ ഗാന്ധിയെ പരിശീലിപ്പിച്ചതിന്‍റെ ക്ലിപ്പ് വൈറൽ ആയതോടെ 'മോദാനി' കുംഭകോണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമാണിതെന്ന് ജയറാം രമേഷ് ട്വീറ്റ് ചെയ്‌തിരുന്നു.

അതേസമയം, ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന പാർലമെന്‍റിലെ തർക്കം തുടർച്ചയായ നാലാം ദിവസവും തുടർന്നു. അദാനി ഗ്രൂപ്പിനെതിരായ യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടിനെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണത്തിന് പ്രതിപക്ഷ അംഗങ്ങൾ സമ്മർദം ചെലുത്തുന്നതിനിടെയുകെയിൽ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ലോക്‌സഭയും രാജ്യസഭയും ആദ്യം ഉച്ചയ്ക്ക് 2 മണി വരെയും പിന്നീട് ഇരു സഭകളുടെയും പ്രതിഷേധം തുടരുന്നതിനിടെ ദിവസത്തേക്ക് പിരിഞ്ഞു. മാർച്ച് 13നാണ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.