ഉണ : ഹിമാചൽ പ്രദേശിലെ ബംഗാനയില്‍ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. ബീഡുകല സ്വദേശി പ്രിന്‍സാണ് അറസ്റ്റിലായത്. പ്രതി പകര്‍ത്തിയ കുറ്റകൃത്യ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പൊലീസ് : ഇൻസ്റ്റഗ്രാം വഴിയാണ് 17 കാരിയും പ്രിന്‍സും തമ്മില്‍ സൗഹൃദത്തിലാവുന്നത്. ഇരുവരും രണ്ടുതവണ നേരിട്ടുകണ്ടുമുട്ടി. തുടര്‍ന്ന്, മാർച്ച് ഒന്‍പതിന് ബംഗാനയിലേക്ക് എത്താന്‍ പെണ്‍കുട്ടിയോട് പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഹോട്ടല്‍ മുറിയിലേക്ക് കൗമാരക്കാരിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
കൗമാരക്കാരി കാണാത്ത രൂപത്തില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചാണ് പീഡന ദൃശ്യം പകർത്തിയത്. ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായാണ് യുവാവ് ക്രൂരതയുടെ വീഡിയോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. ദൃശ്യം സാമൂഹ്യ മാധ്യമം വഴി പ്രതി പ്രചരിച്ചതോടെ പെണ്‍കുട്ടി സംഭവിച്ച കാര്യം വീട്ടുകാരെ അറിയിച്ചു.
അന്വേഷണം ഊര്‍ജിതമാക്കും : വീടിനടുത്തുള്ള വനിത പൊലീസ് സ്റ്റേഷനിൽ, വീട്ടുകാര്‍ പരാതി നൽകിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 376, പോക്‌സോ വകുപ്പ് നാല്, ഐ.ടി ആക്‌ട് സെക്ഷൻ 67 എ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്ന് ഡി.എസ്.പി ഹരോളി അനിൽ പട്യാൽ പറഞ്ഞു.
കുറ്റവാളികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തങ്ങൾ ഹോട്ടല്‍ റൂമുമായി കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നും അവര്‍ പറഞ്ഞു.