ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്നും അത്തരം ബിരുദങ്ങൾക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കില്ലെന്നും യുജിസിയും എഐസിടിഇയും. പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന ഇന്ത്യൻ പൗരനും വിദേശ പൗരനും ഇന്ത്യയിൽ ജോലിയോ ഉപരിപഠനമോ തേടുന്നതിന് അർഹതയില്ലെന്ന് യുജിസി സെക്രട്ടറിയും എഐസിടിഇയും സംയുക്തമായി അറിയിച്ചു.
പാകിസ്ഥാനിൽ ഉന്നത വിദ്യാഭ്യാസ ബിരുദം നേടുകയും ഇന്ത്യ പൗരത്വം നൽകുകയും ചെയ്‌ത കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷ അനുമതി ലഭിച്ചതിനു ശേഷം ഇന്ത്യയിൽ ജോലി തേടുന്നതിന് അർഹതയുണ്ട്.
നിലവാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ ഉണ്ടെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഇടക്ക് വെച്ച് മുടങ്ങുന്നത് ചൈനയിലും ഉക്രൈനിലും ഉണ്ടായ അനുഭവമാണെന്നും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ ചെയർപേഴ്‌സൺ പ്രൊഫ. അനിൽ ഡി സഹസ്രബുദ്ധെ പറഞ്ഞു. ഇന്ത്യയിലേക്ക് വരുമ്പോൾ പകുതി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് ആ ബിരുദത്തിന്റെ ആനുകൂല്യം ലഭിക്കാതെ വരുന്നെന്നും രക്ഷിതാക്കളുടെ പണം പാഴാകുവെന്നും അതിനാൽ, വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
Also Read ദേശീയ വിദ്യാഭ്യാസ നയം കച്ചവട ശക്തികൾക്ക് സഹായകരം : വി ശിവൻകുട്ടി