ETV Bharat / bharat

Udhayanithi Stalin On Amit Shah's Hindi Statement : 'ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഇന്ത്യയുടെ ഭാഷാവൈവിധ്യം തകര്‍ക്കാനുള്ള നീക്കം'; അമിത്‌ഷായ്‌ക്കെതിരെ ഉദയനിധി സ്‌റ്റാലിന്‍ - സനാതനധര്‍മ വിവാദത്തില്‍

Udhayanithi Stalin Statement വീണ്ടും രാഷ്‌ട്രീയ ചര്‍ച്ചകളില്‍ ഇടംപിടിച്ച് ഉദയനിധി സ്‌റ്റാലിന്‍റെ പ്രസ്‌താവന. ഹിന്ദിക്ക് ഇന്ത്യാരാജ്യത്തെ ഒന്നിപ്പിക്കാനാകുമെന്ന ആശയത്തോട് വിയോജിക്കുന്നതായി ഉദയനിധി

udayanithi stalin  amit shah  hindi statement  amit shahs hindi statement  hindi controversy  National Hindi Day  ഹിന്ദി  ഇന്ത്യയുടെ ഭാഷ വൈവിധ്യം  അമിത്‌ഷാ  ഉദയനിഥി സ്‌റ്റാലിന്‍  ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച്  സനാതനധര്‍മ വിവാദത്തില്‍  നരേന്ദ്ര മോദി
Udhayanithi Stalin On Amit Shah Hindi Statement
author img

By ETV Bharat Kerala Team

Published : Sep 14, 2023, 8:53 PM IST

ചെന്നൈ : ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് (National Hindi Day) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amitshah) നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ തമിഴ്‌നാട് സ്പോര്‍ട്‌സ് മന്ത്രി ഉദയനിധി സ്‌റ്റാലിന്‍ (udhayanidhi stalin). ഇന്ത്യയെ ഒന്നിപ്പിക്കുന്ന ശക്തിയാണ് ഹിന്ദി ഭാഷയെന്നായിരുന്നു അമിത് ഷാ പ്രസ്‌താവിച്ചത്. ഇതിനെ അതിനിശിതമായി വിമര്‍ശിച്ച ഉദയനിധി സ്‌റ്റാലിന്‍ ഇത് ഇന്ത്യയുടെ ഭാഷാവൈവിധ്യം തകര്‍ക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചു (Udhayanithi Stalin On Amit Shah's Hindi Statement).

ഹിന്ദിക്ക് ഇന്ത്യാരാജ്യത്തെ ഒന്നിപ്പിക്കാനാകുമെന്ന ആശയത്തോട് വിയോജിക്കുന്നതായി ഉദയനിധി പ്രസ്‌താവനയില്‍ പറഞ്ഞു. രാജ്യത്തെ ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഹിന്ദി സംസാരഭാഷയായി സ്വീകരിച്ചിട്ടുള്ളത്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഭാഷകളും പാരമ്പര്യവുമാണ് ഇന്ത്യയുടെ ശക്തി.

മറ്റ് പ്രാദേശിക ഭാഷകള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാവൂ. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും അതിന്‍റേതായ അംഗീകാരവും ആദരവും ലഭിക്കണം. അവയെ കേവലം പ്രാദേശിക ഭാഷകളെന്ന് വിളിക്കുന്നത് അവയുടെ പ്രാധാന്യം കുറച്ചുകാണലാണ്. അത് അവയുടെ ചരിത്രപരമായ പ്രാധാന്യത്തെ ഇകഴ്ത്തലാണ്- ഉദയനിധി സ്‌റ്റാലിന്‍ പറഞ്ഞു.

ഉദയനിധിയുടെ പ്രസ്‌താവന തമിഴ്‌നാട്ടില്‍ വീണ്ടും ഭാഷാരാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. ഭാഷാവികാരം ആളിക്കത്തിക്കുന്നതിനുപകരം ഇക്കാര്യത്തില്‍ സമതുലിതമായ സമീപനമാണ് ആവശ്യമെന്ന് വലിയ വിഭാഗം വാദിക്കുന്നു. ഭാഷാവൈവിധ്യം കാത്തുസൂക്ഷിച്ചുകൊണ്ടുവേണം ഇത് സാധ്യമാക്കാനെന്നും അത് ഇന്ത്യയുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണെന്നും അവര്‍ വിശദീകരിക്കുന്നു.

സനാതനധര്‍മ വിവാദത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി (PM Modi On Sanatana Dharma Controversy): അതേസമയം, കഴിഞ്ഞ ദിവസം തമിഴ്‌നാട് യുവജന ക്ഷേമ കായിക മന്ത്രി (Minister for Youth Welfare and Sports Development) ഉദയനിധി സ്‌റ്റാലിന്‍റെ (Udhayanidhi Stalin) സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ഉദയനിധി സ്‌റ്റാലിന്‍റെ പരാമര്‍ശത്തില്‍ കൃത്യമായ പ്രതികരണം തന്നെ ആവശ്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അതേസമയം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ (President Draupadi Murmu) കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത് സനാതന ധര്‍മം അനുഷ്‌ഠിക്കുന്നവരുടെ വിവേചനത്തിന്‍റെ ഉദാഹരണമാണെന്ന് ഉദയനിധി സ്‌റ്റാലിന്‍ ആരോപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ (Prime Minister) മറുപടിയെത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഉദയനിധി സ്‌റ്റാലിന്‍റെ സനാതന ധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചിരുന്നു. താനും സനാതന ധര്‍മത്തില്‍പെട്ടയാളാണെന്നും നമ്മള്‍ മറ്റൊരാളുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മറ്റുള്ളവരുടെ വിശ്വാസത്തിനെതിരെ സംസാരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നുവെങ്കിലും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി സ്‌റ്റാലിന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. സനാതന ധര്‍മത്തെ കുറിച്ച് ഒരു ചടങ്ങില്‍ സംസാരിച്ചുവെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അത് ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹിന്ദുക്കളെ മാത്രമല്ല, എല്ലാ മതങ്ങളെയും താന്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും ജാതി വ്യത്യാസത്തെ അപലപിക്കുകയാണ് ചെയ്‌തതെന്നും ഉദയനിധി സ്‌റ്റാലിന്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. പിന്നാലെ, പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തില്‍ നിന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ മാറ്റി നിര്‍ത്തിയതും അദ്ദേഹം ചോദ്യം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.