ETV Bharat / bharat

Udhayanidhi Stalin Reaction on 'Jai Sriram' chanting ഇന്ത്യ-പാക് മത്സരത്തിൽ 'ജയ് ശ്രീറാം' വിളിച്ചതിനെതിരെ പ്രതികരിച്ച്‌ ഉദയനിധി സ്റ്റാലിൻ - ഇന്ത്യ പാകിസ്ഥാൻ മത്സരം

Jai Shri Ram against Pakistani cricketer Rizwan : പാകിസ്ഥാൻ ക്രിക്കറ്റ് താരം റിസ്‌വാനെതിരെ ആരാധകർ ജയ് ശ്രീറാം വിളിച്ചതില്‍ പ്രതികരിച്ച്‌ തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ

Udhayanidhi Stalin  Jai Shri Ram chants at Pakistan player  India Pak match  ഉദയനിധി സ്റ്റാലിൻ  ജയ് ശ്രീറാം  Jai Shri Ram  Jai shri ram against Pakistani cricketer Rizwan  ഇന്ത്യ പാക് മത്സരം  തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ  Tamil Nadu Sports Minister Udhayanidhi Stalin  ഇന്ത്യ പാകിസ്ഥാൻ മത്സരം  India Pakistan Match
'Jai Shri Ram' Chants At Pakistan Player
author img

By ETV Bharat Kerala Team

Published : Oct 15, 2023, 8:46 PM IST

ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം വലിയ ആവേശമാണ് ക്രിക്കറ്റ് പ്രേമികളിലുണ്ടാക്കിയത്. പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് 2023ലെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ ഒരു ലക്ഷത്തിലധികം പേരാണ് എത്തിയത്.

മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്‌വാന്‍ വിക്കറ്റ് നഷ്‌ടപ്പെട്ട് പവലിയനിലേക്ക് മടങ്ങുകയായിരുന്ന സമയം ചില ആരാധകർ അദ്ദേഹത്തിന് നേരെ ജയ് ശ്രീറാം വിളിച്ചിരുന്നു ('Jai Shri Ram' Chants At Pakistan Player). ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ജയ് ശ്രീറാം ഗാനം ഇപ്പോൾ നിർണായക ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് (Jai Shri Ram against Pakistani cricketer Rizwan). രാജ്യാന്തര മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഒരു പ്രത്യേക മതത്തെ പുകഴ്ത്തി ഗാനം ആലപിക്കുന്നത് എന്ത് ന്യായമാണ് എന്നാണ് നെറ്റിസൺമാരുടെ ചോദ്യം.

അതേസമയം ഈ സംഭവത്തില്‍ നടനും തമിഴ്‌നാട് യുവജനക്ഷമ കായിക മന്ത്രിയുമായി ഉദയനിധി സ്റ്റാലിന്‍ പ്രതികരണവുമായി രംഗത്തെത്തി. 'ഇന്ത്യ കായികക്ഷമതയ്ക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടതാണ്. എന്നിരുന്നാലും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച്‌ പാകിസ്ഥാൻ കളിക്കാരോട് കാണിച്ച പെരുമാറ്റം അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോർട്‌സ്‌ രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം.

യഥാർത്ഥ സാഹോദര്യം വളർത്തിയെടുക്കണം. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഒരു ഉപകരണമായി അതിനെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും' എക്‌സ് ഹാൻഡിലില്‍ വീഡിയോ പങ്കുവച്ചുകൊണ്ട്‌ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. നേരത്തെ സനാതൻ ധർമ്മ പ്രസംഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ വിമർശനം നേരിട്ടിരുന്നു.

ഇന്ത്യ-പാക് മത്സരത്തിനിടെ 24 കാരറ്റ് ഐഫോൺ നഷ്‌ടമായി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് തന്‍റെ ഫോൺ നഷ്‌ടപ്പെട്ടതായി നടി ഉർവശി റൗട്ടേല. ശനിയാഴ്‌ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐതിഹാസിക ലോകകപ്പ് മത്സരം വീക്ഷിക്കാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു താരം. ഇതിനിടെയാണ് തന്‍റെ ഐഫോൺ നഷ്‌ടമായതെന്ന് ഉർവശി റൗട്ടേല സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

24 കാരറ്റ് സ്വർണ ഐഫോൺ ആണ് നഷ്‌ടമായത്. അതേസമയം ഫോൺ കണ്ടെത്താൻ സഹായിക്കണമെന്ന് തന്‍റെ ആരാധകരോട് താരം പോസ്റ്റിൽ അഭ്യർഥിച്ചു. 'അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവച്ച് എന്‍റെ 24 കാരറ്റ് സ്വർണ ഐഫോൺ നഷ്‌ടപ്പെട്ടു!. ആരെങ്കിലും അത് കണ്ടെത്തുകയാണെങ്കിൽ ദയവായി, എത്രയും വേഗം എന്നെ ബന്ധപ്പെടൂ' എന്ന്‌ ഉർവശി പോസ്റ്റിൽ കുറിച്ചു.

ഒപ്പം നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെയും അഹമ്മദാബാദ് പൊലീസിന്‍റെയും സോഷ്യൽ മീഡിയ ഹാൻഡിലുകളും താരം പോസ്റ്റിൽ ടാഗ് ചെയ്‌തു. ഫോൺ കണ്ടെത്തുന്നതിന് സഹായിക്കാൻ കഴിയുന്നവരെ ടാഗ് ചെയ്യാനും അവർ പോസ്റ്റിൽ തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്‌ചയാണ് (ഒക്‌ടോബർ 14) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ - പാകിസ്ഥാൻ ലോകകപ്പ് മത്സരം അരങ്ങേറിയത്. നേരത്തെ സ്റ്റേഡിയത്തിലേക്ക് പോകുന്നതിന്‍റെ വീഡിയോ ഉർവശി പങ്കുവച്ചിരുന്നു. മത്സരത്തിനുള്ള ടിക്കറ്റ് കയ്യിൽ പിടിച്ചുള്ള വീഡിയോയാണ് താരം തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നീട് മത്സരത്തിനിടെ പകർത്തിയ ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു.

ALSO READ: 'പാക് വിക്കറ്റിന് കോംപ്ലിമെന്‍ററി ഫുഡ്, 3 മണിക്കൂര്‍ സൗജന്യ മദ്യം'; ഇന്ത്യ-പാക് യഥാര്‍ഥ മത്സരം വിപണിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.