ന്യൂഡല്‍ഹി: രാഷ്‌ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ ഉദ്ധവ് താക്കറെയ്‌ക്ക് സാധിക്കുമെന്നും മഹാവികാസ് അഖഡി സഖ്യത്തില്‍ ഭിന്നതകളില്ലെന്നും പവാർ വ്യക്തമാക്കി. 'താക്കറയുടെ നേതൃത്വത്തെ എല്ലാവരും വിശ്വസിക്കുന്നു. സംസ്ഥാനത്ത് ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ ഭരണ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു'.
ഇത് ശിവസേനയുടെ ആഭ്യന്തരപ്രശ്‌നമാണ്. അവര്‍ എന്ത് നിലപാട് സ്വീകരിച്ചാലും ഞങ്ങളും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തിന് പുറപ്പെടും മുന്‍പായിരുന്നു മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ വിഷയങ്ങളില്‍ എന്‍സിപി നേതാവ് പ്രതികരണം നടത്തിയത്.
മുഖ്യമന്ത്രി ആകണമെന്ന ഒരു സൂചനയും ഏക്‌നാഥ് ഷിൻഡെ തന്നോട് പറഞ്ഞിട്ടില്ല. മഹാരാഷ്‌ട്ര സര്‍ക്കാരിനെ താഴയിറക്കാനുള്ള ബിജെപിയുടെ നീക്കങ്ങളാണ് ഇതിന് പിന്നലെന്നും പവാര്‍ ആരോപിച്ചു. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ നടന്ന ക്രോസ് വോട്ടിംഗിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത് സംഭവിക്കുന്നതാണെന്നും, അവയ്‌ക്കെല്ലാം തന്നെ പരിഹാരം കാണുമെന്നുമാണ് പവാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
More Read: മഹാരാഷ്ട്രയില്‍ സഖ്യസർക്കാരിനെ മറിച്ചിടാൻ ഏക്‌നാഥ് ഷിൻഡെ, പിന്തുണയുമായി ബിജെപി