ETV Bharat / bharat

'ധൈര്യമുണ്ടെങ്കിൽ മഹാരാഷ്‌ട്രയിൽ വന്ന് മത്സരിക്കൂ': മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ - narendra modi

ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ആയുസ്സുണ്ടാകില്ലെന്ന വിമർശനവും ഉന്നയിച്ചു.

Uddhav Thackeray dares PM Modi  മോദിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ  ബാലാസാഹേബ് താക്കറെ  ഉദ്ദവ് താക്കറെ  ബിജെപി  ശിവസേന  നരേന്ദ്ര മോദി  ധൈര്യമുണ്ടെങ്കിൽ മഹാരാഷ്‌ട്രയിൽ വന്ന് മത്സരിക്കു  narendra modi  election 2023
Uddhav Thackeray
author img

By

Published : Apr 3, 2023, 2:40 PM IST

സംഭാജിനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നരേന്ദ്ര മോദിയുടെ ജനപ്രീതി ബിജെപിക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിലും, തന്‍റെ പിതാവും അന്തരിച്ച ശിവസേന സ്ഥാപകനുമായ ബാലാസാഹേബ് താക്കറെയുടെ വിശ്വസ്‌തരുടെ വോട്ട് താൻ നേടുമെന്ന് ഉദ്ധവ് പറഞ്ഞു. ഛത്രപതി സംഭാജി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്‍റെ പിതാവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഘട്ടത്തിലെ കാര്യങ്ങൾ പറഞ്ഞ് ഐഡന്‍റിറ്റി മോഷ്‌ടിക്കാനാണ് കാവി ബ്രിഗേഡ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ആയുസ്സുണ്ടാകില്ല. ധൈര്യമുണ്ടെങ്കിൽ നരേന്ദ്ര മോദി മഹാരാഷ്‌ട്രയിൽ വന്ന് മത്സരിക്കട്ടെ,' താക്കറെ വെല്ലുവിളിച്ചു. എന്‍റെ പിതാവിന്‍റെ പാരമ്പര്യം തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു.

രാഹുൽ ഗാന്ധിയെ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയതിനെ കുറിച്ച് സംസാരിച്ച ഉദ്ധവ്, പ്രധാനമന്ത്രി മോദിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാലുടനെ ഒബിസി വിഭാഗത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ബിജെപി കരയുമെന്നും കൂട്ടിച്ചേർത്തു. തന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞിരുന്നു, എന്നാൽ പ്രതിപക്ഷത്തിന്‍റെ പ്രതിച്ഛായയെക്കുറിച്ച് ഇടക്കെങ്കിലും ചിന്തിക്കാൻ മോദിയെ ഉദ്ദവ് താക്കറെ ഉപദേശിക്കുകയും ചെയ്‌തു.

റെയ്‌ഡ് നടത്തി അറസ്‌റ്റ് ചെയ്‌ത പ്രതിപക്ഷ നേതാക്കളെ ബിജെപി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച ഉദ്ദവ് പ്രതിപക്ഷ പാർട്ടികളിലെ അഴിമതിക്കാരായ നേതാക്കളെ ബിജെപി തങ്ങളുടെ പാർട്ടിയിൽ ചേർത്തുവെന്ന് കുറ്റപ്പെടുത്തി. പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷമുള്ള തന്‍റെ കന്നി വാർത്ത സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി താൻ മാപ്പ് പറയാൻ ഞാൻ സവർക്കറല്ല എന്ന പരാമർശം നടത്തിയിരുന്നു. ഈ പരാമർശത്തിൽ ശിവസേന നേതാവ് നേരത്തെ പ്രകോപനം പ്രകടിപ്പിച്ചിരുന്നു.

Also Read: ട്രെയിനിലെ തീവയ്‌പ്പ് : ഭീകരവാദ ബന്ധം പരിശോധിക്കുന്നു, അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുത്ത്

ഈ പ്രസ്‌താവന പുറത്ത് വന്നതോടെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ വിനായക് ദാമോദർ സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ സവർക്കറെ അപമാനിക്കുന്നത് രാഹുൽ തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ ഉണ്ടാകുമെന്നാണ് താക്കറെ താക്കീത് നൽകിയത്.

വിഡി സവർക്കർ ഹിന്ദുത്വ സൈദ്ധാന്തികനാണെന്നും അദ്ദേഹത്തെ താൻ ആരാധനാമൂർത്തിയായി കാണുന്ന വ്യക്തി ആണെന്നും താക്കറെ പറഞ്ഞിരുന്നു. വിഡി സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയാണെന്നും സവർക്കർ അന്ന് പറഞ്ഞിരുന്നു. ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ പതിന്നാല് വർഷം അനുഭവിച്ചറിഞ്ഞത് നമുക്ക് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ് എന്ന് പറഞ്ഞ അദ്ദേഹം സവർക്കർ നടത്തിയത് ത്യാഗമായിരുന്നു എന്നും കൂട്ടിച്ചേർത്തു.

എതിർപ്പുകൾ പ്രത്യക്ഷമായതോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വിളിച്ചുചേർത്ത പ്രതിപക്ഷ യോഗങ്ങളിലൊന്നും ശിവസേന പങ്കെടുത്തിരുന്നില്ല. ഉദ്ദവ് താക്കറെക്ക് പുറമെ വിഡി സവർക്കറെ വിമർശിച്ചതിനെതിരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെയും രംഗത്ത് വന്നിരുന്നു.

Also Read: അക്രമിയെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത് ; യുപി സ്വദേശിയെന്ന് സംശയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.