പട്ന : ബുര്‍ഖ ധരിച്ചെത്തിയതിനെ തുടര്‍ന്ന് യുവതിക്ക് ഇടപാട് നടത്താന്‍ അവസരം നിഷേധിച്ച് ദേശസാല്‍കൃത ബാങ്കായ യുകോ. (UCO Bank). സംഭവത്തിന്‍റെ വീഡിയോ റെക്കോഡ് ചെയ്ത യുവതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ മന്‍സൂര്‍ ചൗക്ക് ശാഖയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
ബാങ്കില്‍ പണമിടപാടിനായി എത്തിയ യുവതിയോട് ഹിജാബ് മാറ്റണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി വിസമ്മതിക്കുകയും മാതാപിതാക്കളെ കാര്യം അറിയിക്കുകയും ചെയ്തു. പ്രതിഷേധം രേഖപ്പെടുത്തിയ യുവതി ഉദ്യോഗസ്ഥനോട് ബാങ്കില്‍ ഹിജാബ് ധരിക്കരുത് എന്ന നോട്ടിസ് ആവശ്യപ്പെടുകയും ചെയ്തു.
Also Read: ഹിജാബ് ധരിച്ചെത്തി ; 58 വിദ്യാർഥിനികളെ സസ്‌പെന്‍ഡ് ചെയ്‌ത് കോളജ്
'താനും മകളും എല്ലാ മാസവും ബാങ്കിൽ വരാറുണ്ട്, എന്നാല്‍ അന്നൊന്നും ആരും ഹിജാബിനെ എതിര്‍ത്തിരുന്നില്ല. എന്തിനാണ് അവർ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയില്ല. കര്‍ണാടകയില്‍ എന്തെങ്കിലും തീരുമാനം നടപ്പാക്കിയെങ്കില്‍ എന്തിന് ബിഹാറില്‍ പാലിക്കണം. ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് അവർക്ക് എന്തെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് ഉണ്ടോ..' പെണ്‍കുട്ടിയുടെ പിതാവ് വീഡിയോയില്‍ ചോദിച്ചു.
-
माननीय मुख्यमंत्री @NitishKumar जी,
— Office of Tejashwi Yadav (@TejashwiOffice) February 21, 2022 " class="align-text-top noRightClick twitterSection" data="
कुर्सी की ख़ातिर आप बिहार में यह सब क्या करवा रहे है? माना आपने अपना विचार, नीति, सिद्धांत और अंतरात्मा सब भाजपा के पास गिरवी रख दिया है लेकिन संविधान की जो शपथ ली है कम से कम उसका तो ख़्याल रखिए। इस कुकृत्य के दोषी लोगों को गिरफ़्तार कीजिए। https://t.co/Ryg9FXzOMX
">माननीय मुख्यमंत्री @NitishKumar जी,
— Office of Tejashwi Yadav (@TejashwiOffice) February 21, 2022
कुर्सी की ख़ातिर आप बिहार में यह सब क्या करवा रहे है? माना आपने अपना विचार, नीति, सिद्धांत और अंतरात्मा सब भाजपा के पास गिरवी रख दिया है लेकिन संविधान की जो शपथ ली है कम से कम उसका तो ख़्याल रखिए। इस कुकृत्य के दोषी लोगों को गिरफ़्तार कीजिए। https://t.co/Ryg9FXzOMXमाननीय मुख्यमंत्री @NitishKumar जी,
— Office of Tejashwi Yadav (@TejashwiOffice) February 21, 2022
कुर्सी की ख़ातिर आप बिहार में यह सब क्या करवा रहे है? माना आपने अपना विचार, नीति, सिद्धांत और अंतरात्मा सब भाजपा के पास गिरवी रख दिया है लेकिन संविधान की जो शपथ ली है कम से कम उसका तो ख़्याल रखिए। इस कुकृत्य के दोषी लोगों को गिरफ़्तार कीजिए। https://t.co/Ryg9FXzOMX
യുവതി വീഡിയോ റെക്കോഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇത് നിര്‍ത്താന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും വീഡിയോയില്‍ വ്യക്തമാണ്.
വിഷയം ഏറ്റെടുത്ത് ആര്‍ജെഡി
ആർജെഡി നേതാവ് തേജസ്വി യാദവ് ഇവരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. 'താങ്കള്‍ ആശയങ്ങളും പ്രത്യേയശാസ്ത്രവും ധാർമിക ഉത്തരവാദിത്തവും പണയം വച്ചെന്ന് മനസിലായി, എന്നാല്‍ താങ്കള്‍ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടന പ്രകാരമാണെന്ന് ഓര്‍ക്കണമെന്നും' ട്വീറ്റില്‍ കുറിച്ചു. ഭരണഘടന പ്രകാരം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
പരിശോധിച്ച് നടപടിയെന്ന് ബാങ്ക്
അതേസമയം പൗരന്മാരുടെ മത വികാരത്തെ മാനിക്കാറുണ്ടെന്നും ഉപഭോക്താക്കളുടെ ജാതിയോ മതമോ നോക്കി വിവേചനം കാണിക്കാറില്ലെന്നും യുകോ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്‌തുത സംഭവം പരിശോധിച്ചുവരികയാണെന്നും ബാങ്ക് അറിയിച്ചു.