ETV Bharat / bharat

ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിനിരയായി ; രണ്ട് യുവാക്കളും പെണ്‍സുഹൃത്തും അറസ്‌റ്റില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

ബെംഗളൂരു - ഇലക്‌ട്രോണിക് സിറ്റിയില്‍ മലയാളി യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസില്‍ രണ്ട് യുവാക്കളും യുവതിയും പിടിയില്‍

two youths raped kerala based young women  kerala based young women  gang rape in bengaluru  Electronic City Police Station  BTM Layout to Niladri Nagar  latest national news  latest news in bengaluru  gang rape to malayalai women  മലയാളിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു  രണ്ട് യുവാക്കളും പെണ്‍സുഹൃത്തും അറസ്‌റ്റില്‍  നിലദ്രിയിലെ ഇലക്‌ട്രോണിക് സിറ്റി  ബിടിഎം ലെഔട്ട്  ഫ്രീലാന്‍സര്‍ ജീവനക്കാരി  ബെംഗളൂരു ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
മലയാളിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു; രണ്ട് യുവാക്കളും പെണ്‍സുഹൃത്തും അറസ്‌റ്റില്‍
author img

By

Published : Nov 29, 2022, 4:26 PM IST

ബെംഗളൂരു : മലയാളി യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസില്‍ രണ്ട് യുവാക്കളും യുവതിയും പിടിയില്‍. നവംബര്‍ 24ന് രാത്രി ഇലക്‌ട്രോണിക് സിറ്റിയിലായിരുന്നു സംഭവം. യുവാക്കളിലൊരാളുടെ പെണ്‍സുഹൃത്തിന്‍റെ ഒത്താശയോടെയായിരുന്നു പീഡനം. ബിടിഎം ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയിലെ ഫ്രീലാന്‍സര്‍ ജീവനക്കാരിയാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട യുവതി.

സംഭവദിവസം രാത്രി ഇവര്‍ അമിതമായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഓഫിസില്‍ നിന്ന് നിലദ്രി നഗറിലേയ്‌ക്ക് പോകാന്‍ ഓണ്‍ലൈനായി ബൈക്ക് ബുക്ക് ചെയ്തു. എന്നാല്‍ ഇവിടേക്ക് എത്തും മുമ്പേ യുവതി അബോധാവസ്ഥയിലായി. യുവതിയെ ലക്ഷ്യ സ്ഥാനത്ത് ഇറക്കിവിടുന്നതിന് പകരം ബൈക്ക് ഓടിച്ചിരുന്നയാള്‍ തന്‍റെ സുഹൃത്തിന്‍റെയും അയാളുടെ പെണ്‍സുഹൃത്തിന്‍റെയും സഹായത്തോടെ യുവതിയെ നിലദ്രി നഗറിലുള്ള തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിക്ക് പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ സംഭവം പുറത്തുപറയരുതെന്ന് പ്രതികള്‍ അവളെ ഭീഷണിപ്പെടുത്തുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ശേഷം യുവതി ഇലക്‌ട്രോണിക് സിറ്റി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.