ശ്രീനഗർ: കുപ്‌വാരയിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്‌വാരയിലെ ചക്‌താരാസ് കണ്ടി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷാസേന നടത്തിയ തെരച്ചിലിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സേന തിരിച്ചടിച്ചു.
കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞ് കയറിയതാണെന്ന് കശ്‌മീർ പൊലീസ് അറിയിച്ചു. അതേസമയം തെക്കൻ കശ്‌മീരിലെ ഷോപ്പിയാൻ മേഖലയിലും ഏറ്റുമുട്ടൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. ബാഡിമാർഗ്-ആലൂറ പ്രദേശത്തെ തോട്ടങ്ങളിലാണ് വെടിവെയ്പ്പുണ്ടായത്.
നിലവിൽ ആളപായങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലന്നും പൊലീസ് അറിയിച്ചു.