ലക്‌നൗ: അലിഗഡ് കോട്‌വാലി പൊലീസ് സ്റ്റേഷന് കീഴിലുള്ള മക്‌ദൂംനഗർ പ്രദേശത്ത് നിന്ന് രണ്ട് റോഹിംഗ്യകളെ അറസ്റ്റ് ചെയ്തു. മൊഹമ്മദ് റാഫിക്, മുഹമ്മദ് അമിൻ എന്നിവരാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഇന്ത്യയിൽ താമസിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
Also read: മുംബൈയില്‍ മോഷണ കേസില്‍ രണ്ട് ടിവി താരങ്ങള്‍ അറസ്റ്റില്‍
ഇവരിൽ നിന്ന് സ്വർണ്ണ ബിസ്കറ്റ്, ആധാർ കാർഡുകൾ, യുഎൻഎച്ച്‌സിആർ കാർഡുകൾ എന്നിവ കണ്ടെടുത്തു. കഴിഞ്ഞയാഴ്ച ഗാസിയാബാദിൽ അറസ്റ്റിലായ നൂർ ആലം, അമീർ ഹുസൈൻ എന്നിവർ നൽകിയ സൂചനയിലാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവർ റോഹിംഗ്യകളെ വിവിധ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുന്നതിൽ പങ്കാളികളാണെന്ന് എടിഎസ് വൃത്തങ്ങൾ അറിയിച്ചു. 100 ഗ്രാം വീതം ആറ് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.