ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് പേരെ തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വര്‍ണം കവർന്നു. ഞായറാഴ്‌ച രാവിലെ ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയില്‍ യമുന സ്‌പോര്‍ട്ട് കോംപ്ലക്‌സിന് സമീപമാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ 6.13ന് പരാതിക്കാരനും സുഹൃത്തും വീട്ടില്‍ നിന്ന് യമുന സ്‌പോര്‍ട്ട് കോംപ്ലക്‌സിലേയ്ക്ക് പ്രഭാത സവാരി നടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി ഇവർക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. പരാതിക്കാരന്‍ ധരിച്ചിരുന്ന സ്വര്‍ണ ആഭരണം ഊരി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മഹിള കോളജ് ഭാഗത്തേയ്ക്ക് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നായി രണ്ട് അന്വേഷണ സംഘത്തേയും സ്‌പെഷ്യല്‍ സ്റ്റാഫ്, നാര്‍ക്കോട്ടിക്‌സ്, എഎടിഎസ് എന്നിവരെ ഉള്‍പ്പെടുത്തി മൂന്ന് സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Also read: മനഃസാക്ഷി മരവിക്കുന്ന ദൃശ്യം: അഞ്ച് വയസുള്ള കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു