ETV Bharat / bharat

പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധം, റാഞ്ചിയില്‍ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു - two died in ranchi shooting

വെള്ളിയാഴ്‌ച പ്രാര്‍ഥനയ്‌ക്ക് ശേഷമാണ് സ്ഥലത്ത് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പിന്നാലെയാണ് പ്രതിഷേധക്കാരും പൊലീസും സ്ഥലത്ത് ഏറ്റുമുട്ടിയത്

ranchi  ranchi protest  ranchi shooting  against Blasphemy protest in ranchi  പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധം  റാഞ്ചി വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു  റാഞ്ചി വെടിവെയ്‌പ്പ്  two died in ranchi shooting  police firing against protesters in ranchi
പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധം, റാഞ്ചിയില്‍ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു
author img

By

Published : Jun 11, 2022, 12:06 PM IST

റാഞ്ചി (ജാര്‍ഖണ്ഡ്): പ്രവാചക നിന്ദയ്‌ക്കെതിരെ റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്‌ച(ജൂണ്‍ 10) പ്രാര്‍ഥനയ്‌ക്ക് ശേഷമാണ് സ്ഥലത്ത് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചിരുന്നു.

  • राँची में हिंसा पर उतारू भीड़ को खदेड़ने के लिए फायरिंग करती पुलिस. pic.twitter.com/4Ql0PkzIh9

    — Utkarsh Singh (@UtkarshSingh_) June 10, 2022 " class="align-text-top noRightClick twitterSection" data=" ">

പ്രദേശത്ത് നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീവെച്ചും, കല്ലെറിഞ്ഞും നശിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം പ്രശ്‌നബാധിത മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ ഇന്‍റര്‍നെറ്റ് സേവനവും ഇന്ന് (ജൂണ്‍ 11) രാവിലെ ആറ് മണിവരെ അധികൃതര്‍ റദ്ദാക്കിയിരുന്നു.

  • #WATCH | Jharkhand: Protest over the controversial remarks by suspended BJP leader Nupur Sharma turned violent in Ranchi. Vehicles were torched and vandalised and stone-pelting occurred. Injuries reported. pic.twitter.com/Z5FIndjZzf

    — ANI (@ANI) June 10, 2022 " class="align-text-top noRightClick twitterSection" data=" ">

ചെറിയ സംഘര്‍ഷാവസ്ഥയാണെങ്കിലും നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് റാഞ്ചി പൊലീസ് ഡിഐജി അനീഷ്‌ ഗുപ്‌ത അറിയിച്ചു. നുപുര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ രോഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.

More Read: നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ഡൽഹി ജുമാ മസ്‌ജിദിന് പുറത്ത് പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.