ETV Bharat / bharat

തമിഴ്‌നാട്ടില്‍ വീണ്ടും മദ്യദുരന്തം; രണ്ട് മരണം, ബാര്‍ സീല്‍ ചെയ്‌ത് ഉദ്യോഗസ്ഥര്‍ - ഫോറന്‍സിക്

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ബാറില്‍ നിന്ന് മദ്യപിച്ച രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മദ്യത്തില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തിയതായി സൂചന. മദ്യത്തില്‍ മെഥനോള്‍ കലര്‍ത്തിയിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

Two people died in Poisons liquor tragedy  Tamil nadu news updates  latest news in Tamil nadu  തമിഴ്‌നാട്ടില്‍ വീണ്ടും വിഷ മദ്യദുരന്തം  ബാര്‍ സീല്‍ ചെയ്‌ത് റവന്യൂ ഉദ്യോഗസ്ഥര്‍  മദ്യത്തില്‍ മെഥനോള്‍ കലര്‍ത്തി  ഫോറന്‍സിക്  തമിഴ്‌നാട്ടില്‍ മദ്യ ദുരന്തം തുടര്‍ക്കഥയാകുന്നു
തമിഴ്‌നാട്ടില്‍ വീണ്ടും വിഷ മദ്യദുരന്തം
author img

By

Published : May 22, 2023, 9:18 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിഷമദ്യ ദുരന്തം. രണ്ട് പേര്‍ മരിച്ചു. തഞ്ചാവൂര്‍ സ്വദേശികളായ വിവേക് (36), കുപ്പുസ്വാമി (68) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച 12 മണിയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ബാര്‍ സീല്‍ ചെയ്‌തു.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ടിഎഎസ്‌എംഎസി (തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡ്) ബാറില്‍ മദ്യപിച്ചിരിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയും ഒരാള്‍ ചികിത്സക്കിടയിലും മരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന നടത്തിയ ഫോറന്‍സിക്‌ പരിശോധനയില്‍ മദ്യത്തില്‍ മെഥനോള്‍ ഇല്ലെന്ന് കണ്ടെത്തി. എന്നാല്‍ മദ്യത്തില്‍ സയനൈഡിന്‍റെ അംശം കലര്‍ന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് തഞ്ചാവൂര്‍ കലക്‌ടര്‍ ദിനേഷ്‌ പൊന്‍ രാജ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

മരിച്ച വിവേകിന് ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിലും സംശയം നിലനില്‍ക്കുന്നുണ്ടെന്ന് തഞ്ചാവൂര്‍ എസ്‌പി ആശിഷ് റാവത്ത് പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനൊടുവില്‍ ബാറുടമക്കെതിരെ കേസ് എടുക്കേണ്ടി വന്നാല്‍ അതുണ്ടാകുമെന്നും നിലവില്‍ ഐപിസി സെക്ഷന്‍ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എസ്‌പി ആശിഷ്‌ റാവത്ത് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ മദ്യ ദുരന്തം തുടര്‍ക്കഥയാകുന്നു: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ സമാന സംഭവമുണ്ടായത്. 20ല്‍ അധികം പേരാണ് വിഷമദ്യം കഴിച്ച് മരിച്ചത്. 55 ലധികം പേര്‍ മദ്യം കഴിച്ച് ചികിത്സ തേടി. സംഭവത്തില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ഒതിയൂര്‍ സ്വദേശിയായ അമരനാണ് മദ്യം വല്‍പ്പന നടത്തിയത്. ഇയാെള പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. മദ്യപിച്ചവരില്‍ അധിക പേരുടെയും കണ്ണിന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ടതായാണ് വിവരം. സംഭവം വാര്‍ത്തയായതോടെ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു.

വിഷയത്തില്‍ അന്വേഷണം നടത്തി നാല് ആഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫാക്‌ടറികളില്‍ ഉപയോഗിക്കുന്ന മെഥനോള്‍ മദ്യത്തില്‍ കലര്‍ത്തിയാതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

അനധികൃത മദ്യനിര്‍മാണം തടഞ്ഞത് തിരിച്ചടിയാകുന്നു: സംസ്ഥാനത്ത് അനധികൃത മദ്യനിര്‍മാണത്തില്‍ വര്‍ധനയുണ്ടായതോടെ അത്തരം മദ്യങ്ങളുടെ നിര്‍മാണവും വില്‍പനയും പൊലീസ് നിരോധിച്ചിരുന്നു. ഇതോടെയാണ് ഫാക്‌ടറികളില്‍ നിന്ന് വലിയ തോതില്‍ മെഥനോള്‍ മോഷ്‌ടിച്ച് വ്യജമദ്യമുണ്ടാക്കാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നിഗമനം.

ഏത് ഫാക്‌ടറിയില്‍ നിന്നാണ് ബാറുടമകള്‍ക്ക് മെഥനോള്‍ ലഭിക്കുന്നതെന്നും ആര്‍ക്കൊല്ലാം വിഷയത്തില്‍ പങ്കുണ്ടെന്നും പൊലീസ് അന്വേഷിച്ച് വരികയാണെന്ന് ഡിജിപി വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബം സന്ദര്‍ശിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

also read: കെഎസ്‌ആർടിസി ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന വാർത്ത വാസ്‌തവ വിരുദ്ധം; മാനേജ്‌മെന്‍റ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.