ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയും തീവ്രാവദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പട്ടതായി കശ്മീര്‍ പൊലീസ് അറിയിച്ചു. സൗത്ത് കശ്മീരിലെ ഒകയ് ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പട്ടവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായും സേന അറിയിച്ചു.
Also Read: Nagaland firing incident: അശാന്തമായി നാഗാലാൻഡ്; വെടിവെപ്പ് അന്വേഷണത്തിന് പ്രത്യേക സംഘം
തീവ്രവാദികളോട് സൈന്യം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വെടിവെക്കുകയായിരുന്നു. ഇതോടെ സേന തിരിച്ചടിച്ചെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീര്‍ പൊലീസും ഇന്ത്യന്‍ ആര്‍മിയുടെ 9 ആര്‍ ആര്‍ ടീമും, സിആര്‍പിഎഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. രഹസ്യ വിവരത്ത തുടര്‍ന്ന് സൈനികര്‍ സ്ഥലത്തെത്തുകയയിരുന്നു. ഇവിടെ വച്ച് കഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തിരിച്ചടിച്ചെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.