കുല്‍ഗാം : കശ്‌മീരില്‍ സുരക്ഷാസേനയുമായുണ്ടായ (Security force) വെടിവയ്‌പ്പില്‍ (Encounter) രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയില്‍ ബുധനാഴ്‌ചയായിരുന്നു സംഭവം. കശ്‌മീര്‍ സോണ്‍ പൊലീസാണ് വിവരം എക്‌സിലൂടെ (മുന്‍ ട്വിറ്റര്‍) പുറത്തുവിട്ടത് (Two Militants Killed In Kulgam Encounter).
കുല്‍ഗാം ജില്ലയിലെ കുജ്ജാര്‍ ഗ്രാമത്തില്‍ ഉച്ചയ്‌ക്ക് ഏകദേശം 12 മണിയോടെയായിരുന്നു സംഭവം. സംയുക്ത സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്നും വീണ്ടെടുത്തു - ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
-
#KulgamEncounterUpdate: 02 #terrorists killed. Bodies of the killed terrorists being retrieved from the site of #encounter. Cordon & search #operation is still in progress. Further details shall follow.@JmuKmrPolice https://t.co/n05Mmerrb5
— Kashmir Zone Police (@KashmirPolice) October 4, 2023 " class="align-text-top noRightClick twitterSection" data="
">#KulgamEncounterUpdate: 02 #terrorists killed. Bodies of the killed terrorists being retrieved from the site of #encounter. Cordon & search #operation is still in progress. Further details shall follow.@JmuKmrPolice https://t.co/n05Mmerrb5
— Kashmir Zone Police (@KashmirPolice) October 4, 2023#KulgamEncounterUpdate: 02 #terrorists killed. Bodies of the killed terrorists being retrieved from the site of #encounter. Cordon & search #operation is still in progress. Further details shall follow.@JmuKmrPolice https://t.co/n05Mmerrb5
— Kashmir Zone Police (@KashmirPolice) October 4, 2023
സ്ഥലത്ത് തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് എക്‌സില്‍ കുറിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സുരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ബാസിത് അമിന്‍ ഭട്ട്, സാഖിബ് അഹമ്മദ് ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണിവര്‍. ഇവരുടെ പക്കല്‍ നിന്നും 02 എകെ റൈഫിളുകൾ ഉൾപ്പടെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്നും പൊലീസ് അറിയിച്ചു. സുരക്ഷാസേനയ്‌ക്ക് നേരെ ഒളിഞ്ഞിരുന്നായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. എന്നാല്‍, അതേ നാണയത്തില്‍ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
-
#KulgamEncounterUpdate: Killed #terrorists have been identified as Basit Amin Bhat of Frisal and Saqib Ahmad Lone of Hawoora, Kulgam, linked with proscribed #terror outfit HM. Incriminating materials, arms & ammunition including 02 AK rifles recovered: ADGP Kashmir@JmuKmrPolice https://t.co/uiC4cKpDuu
— Kashmir Zone Police (@KashmirPolice) October 4, 2023 " class="align-text-top noRightClick twitterSection" data="
">#KulgamEncounterUpdate: Killed #terrorists have been identified as Basit Amin Bhat of Frisal and Saqib Ahmad Lone of Hawoora, Kulgam, linked with proscribed #terror outfit HM. Incriminating materials, arms & ammunition including 02 AK rifles recovered: ADGP Kashmir@JmuKmrPolice https://t.co/uiC4cKpDuu
— Kashmir Zone Police (@KashmirPolice) October 4, 2023#KulgamEncounterUpdate: Killed #terrorists have been identified as Basit Amin Bhat of Frisal and Saqib Ahmad Lone of Hawoora, Kulgam, linked with proscribed #terror outfit HM. Incriminating materials, arms & ammunition including 02 AK rifles recovered: ADGP Kashmir@JmuKmrPolice https://t.co/uiC4cKpDuu
— Kashmir Zone Police (@KashmirPolice) October 4, 2023
തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗ് പ്രദേശത്ത് നടന്ന ഏറ്റവും ദൈർഘ്യമേറിയ വെടിവയ്പ്പിന് രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് പുതിയ ഏറ്റുമുട്ടൽ. സെപ്റ്റംബര്‍ 19ന് സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ആറ് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ലഷ്‌കർ-ഇ-തൊയ്ബ സംഘടനയുടെ കമാൻഡർ ഉസൈർ ബഷീർ ഖാൻ ഉൾപ്പടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ശിപായി പ്രദീപ് പട്ടേൽ, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്‌മീർ പൊലീസിന്‍റെ ഡിവൈഎസ്‌പി ഹുമയൂൺ മുസാമിൽ ഭട്ട്, കേണൽ മൻപ്രീത് സിങ് എന്നിവരും കൊല്ലപ്പെട്ടിരുന്നു.
ഐഎസ് ഭീകരര്‍ ഡല്‍ഹിയില്‍ പിടിയില്‍ : അതേസമയം, കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തെരയുന്ന മൂന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ ഡൽഹി പൊലീസ് പിടികൂടിയിരുന്നു (Delhi Police Arrested ISIS Terrorists). വിദേശികളില്‍ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് ഉത്തരേന്ത്യയിൽ തീവ്രവാദ സംഭവങ്ങൾ നടത്താൻ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു.
ഐഇഡി നിര്‍മാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വസ്‌തുക്കള്‍ ഉള്‍പ്പടെയുള്ള കുറ്റകരമായ ഉത്‌പന്നങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീകരരില്‍ ഒരാളായ ഷാനവാസ് എന്ന ഷാഫി ഉസാമയെ തിരിച്ചറിഞ്ഞത്. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സെല്‍ ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പൂനെ ഐഎസ്‌ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) കേസിൽ പ്രതികളായ ഷാനവാസ് ഉൾപ്പടെയുള്ള നാല് ഭീകരവാദികളുടെ ചിത്രങ്ങൾ കഴിഞ്ഞ മാസം എൻഐഎ പുറത്തുവിടുകയും അവരെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഒപ്പം വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി അറിയിച്ചിരുന്നു.