ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ അലോചി ബാഗിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. അബ്ബാസ് ഷെയ്‌ഖ്, സാഖിബ് മന്‍സൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവര്‍ ശ്രീനഗർ ആസ്ഥാനമായുള്ള നിരോധിത സംഘടനയുടെ മുതിർന്ന കമാൻഡർമാരാണെന്ന് കശ്‌മീര്‍ പൊലീസ് അറിയിച്ചു.
-
Top commander of #proscribed #terror outfit LeT/TRF Abbas Sheikh & his 2IC Saqib Manzoor killed. A big #success: IGP Kashmir@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 23, 2021 " class="align-text-top noRightClick twitterSection" data="
">Top commander of #proscribed #terror outfit LeT/TRF Abbas Sheikh & his 2IC Saqib Manzoor killed. A big #success: IGP Kashmir@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 23, 2021Top commander of #proscribed #terror outfit LeT/TRF Abbas Sheikh & his 2IC Saqib Manzoor killed. A big #success: IGP Kashmir@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 23, 2021
സംഭവ സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന്, സൈന്യം പ്രദേശം വളയുകയും ഏറ്റുമുട്ടുകയുമായിരുന്നു. പൊലീസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ശ്രീനഗറിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഗ്രനേഡ് സ്ഫോടനങ്ങൾ ഉൾപ്പെടെ അക്രമങ്ങള്‍ നടന്നിരുന്നു.