ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ ഷോപ്പിയാനിലെ കാഞ്ജിയുലാർ മേഖലയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പൊലീസ്. സുരക്ഷാസേനയും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുമായി (എൽഇടി) ബന്ധമുള്ളവരാണ് ഭീകരരെന്നും പൊലീസ് ട്വീറ്റ് ചെയ്‌തു. ചൊവ്വാഴ്ച രാവിലെ ശ്രീനഗറിലെ ബെമിന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ളവരായിരുന്നു ഇവരും.
അബ്‌ദുള്ള ഗൗജ്രി, ആദിൽ ഹുസൈൻ മിർ (സുഫിയാൻ മുസാബ്) എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. സോപോർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട തീവ്രവാദി സംഘമായിരുന്നു ഇത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് ചെറുതായി പരിക്കേറ്റിരുന്നു.