ETV Bharat / bharat

പ്രകൃതിദുരന്തങ്ങള്‍ പതിവായ കിനൗരില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതല്‍ സംവിധാനം

ജില്ലയിലെ രണ്ട് പ്രദേശങ്ങളിലാണ് പുതിയ മുന്‍കരുതല്‍ സംവിധാനം സ്ഥാപിച്ചത്

author img

By

Published : Apr 14, 2022, 7:39 AM IST

ഉരുള്‍പൊട്ടല്‍ മുന്‍കരുതല്‍ സംവിധാനം  കിനൗര്‍ ഉരുള്‍പൊട്ടല്‍  landslide early warning system
പ്രകൃതിദുരന്തങ്ങള്‍ പതിവായ കിനൗരില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതല്‍ സംവിധാനം ഏര്‍പ്പെടുത്തി

കിനൗര്‍ (ഹിമാചല്‍ പ്രദേശ്): പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി കിനൗര്‍ ജില്ലാഭരണകൂടം. ജില്ലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ രണ്ട് മുന്‍കരുതല്‍ സംവിധാനം സ്ഥാപിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ഉരുള്‍പൊട്ടലിലും മറ്റും വന്‍ നാശനഷ്‌ടം സംഭവിക്കുന്നത് തടയാനാണ് പുതിയ നടപടി.

പുതിയ സംവിധാനത്തിലൂടെ വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യസമയത്ത് പ്രദേശവാസികള്‍ക്ക് കൈമാറാന്‍ സാധിക്കും. ഐഐടി മന്‍ഡിയുടെ കീഴിലാണ് ഉപകരണം നിര്‍മ്മിച്ചത്. വരുന്ന മഴക്കാലത്ത് മുന്‍കരുതല്‍ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമെന്ന വിലയിലുത്തലിലാണ് ജില്ല ഭരണകൂടം.

ഉപകരണത്തിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകള്‍ ഉപരിതലത്തിനടിയിലെ ചലനം മനസ്സിലാക്കി മുന്നറിയിപ്പ് സിഗ്നൽ കൈമാറും. സിഗ്‌നലുകള്‍ ലഭിക്കുന്നതിലൂടെ റോഡിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് അലാറങ്ങൾ മുഴങ്ങും. ഈ അലാറങ്ങളാണ് പ്രദേശവാസികള്‍ക്ക് അപകടസൂചന നല്‍കുന്നത്.

Also read: രാജ്യത്ത് മണ്‍സൂണ്‍ ഇത്തവണ സാധാരണ ഗതിയിൽ; സംസ്ഥാനത്ത് ജൂണിൽ മഴ കുറയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.