കാട്‌നി(മധ്യപ്രദേശ്): നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ച് കാട്‌നി ജില്ല ഭരണകൂടം. 30കാരനായ ഖോരാലാൽ കോൽ, സൂപ്പർവൈസർ രവി മസാൽകർ എന്നിവരാണ് മരിച്ചത്. ടണലിൽ കുടുങ്ങിയ മറ്റ് ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും ഭരണകൂടം പറഞ്ഞു.
കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കമാണ് തര്‍ന്നുവീണത്. മധ്യപ്രദേശിലെ കാട്‌നി ജില്ലയിലെ സ്ലീമനാബാദിലാണ് സംഭവം. മധ്യപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രാജൗറയാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.
ദേശിയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായത്. അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സസഹായം നൽകണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു.
ALSO READ: ചരിത്രത്തിലേക്ക് ചുവട് വച്ച് കേരളം; ഇരുവരും ട്രാൻസ്‌ജെൻഡറായ രാജ്യത്തെ ആദ്യ വിവാഹം