ETV Bharat / bharat

Two Jharkhand Women Found Walking Naked In Odisha ഒഡിഷയിൽ റോഡിലൂടെ നഗ്നരായി നടന്ന് അമ്മയും മകളും; അന്വേഷണം ആരംഭിച്ചു - sexually exploiting

Tribal woman and her daughter were found walking naked : ഇരുവരും ലൈംഗികാതിക്രമത്തിന് ഇരയായതായാണ് വിവരം

Mother and Daughter Found Walking Naked  Tribal woman and her daughter walking naked  ഒഡിഷയിൽ റോഡിലൂടെ നഗ്നരായി നടന്ന് അമ്മയും മകളും  റോഡിലൂടെ നഗ്നരായി നടന്ന് സ്‌ത്രീകൾട  allege sexual assault  sexual assault  ലൈംഗികാതിക്രമം  sexually exploiting  sexual abuse
Mother and Daughter Found Walking Naked
author img

By ETV Bharat Kerala Team

Published : Oct 8, 2023, 8:29 PM IST

റൂർക്കേല: ഒഡിഷയിൽ റോഡിലൂടെ നഗ്നരായി നടന്ന് ആദിവാസി യുവതിയും മകളും (Mother and Daughter Found Walking Naked in Odisha). സുന്ദർഗഢ് ടൗണിലെ കോളേജ് റോഡിൽ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. ലൈംഗികാതിക്രമത്തിന് ഇരയായ 45കാരിയായ സ്‌ത്രീയ്‌ക്കും 27കാരിയായ മകൾക്കുമാണ് വിവസ്‌ത്രരായി റോഡിലൂടെ നടക്കേണ്ടിവന്നത്. പിന്നീട് സംഭവം ശ്രദ്ധയിൽപ്പെട്ട ബിജെപി എംഎൽഎ കുസും ടെറ്റെ ഇരുവരെയും ഷാൾ പുതപ്പിച്ച് സുരക്ഷിത ഇടത്തിലേക്ക് മാറ്റി (Two Jharkhand women found walking naked in Odisha's Sundargarh allege sexual assault).

തങ്ങൾ നേരിട്ട അതിക്രമം ഇവർ എംഎൽഎയെ അറിയിച്ചതായാണ് വിവരം. ഇരുവരും കടുത്ത മാനസികാഘാതത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇവരെന്നും സുന്ദർഗഡിൽ എങ്ങനെ എത്തിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് വിവരം.

ഭർതൃസഹോദരൻ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം. ഭർത്താവിന്‍റെ മരണശേഷമാണ് അതിക്രമം തുടങ്ങിയതെന്നും സ്‌ത്രീ പറയുന്നു. ഈ മകൾക്ക് പുറമെ രണ്ട് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുള്ളത്. മൂന്ന് ദിവസം മുമ്പാണ് ഇവർ ഗ്രാമം വിട്ടത്.

അതേസമയം മാനസികരോഗികളായ സ്‌ത്രീകൾക്കുള്ള അഭയകേന്ദ്രമായ, സുന്ദർഗഡ് നഗരത്തിലെ രംഗാധിപയിൽ സ്ഥിതി ചെയ്യുന്ന ആസ്‌ത ഗൃഹയിലാണ് (ഷെൽട്ടർ ഹോം) സ്‌ത്രീയെയും മകളെയും പാർപ്പിച്ചിരിക്കുന്നത്. പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ ഇവിടേക്ക് മാറ്റിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വനിത ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഷെൽട്ടർ ഹോമിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുന്ദർഗഡ് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിലേക്ക് പോയിരുന്നു. ഇവരുടെ ആരോഗ്യനില പൊലീസ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും സുഖം പ്രാപിച്ച ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുന്ദർഗഡ് എസ്‌പി പ്രത്യുഷ് ദിവാക്കർ മാധ്യമങ്ങളോട് പറഞ്ഞു.

നാല് പ്രതികളെയും 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു : മണിപ്പൂര്‍ കലാപത്തിനിടെ സ്‌ത്രീകളെ നഗ്‌നരായി നടത്തി, പിന്നാലെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ നാല് പ്രതികളേയും കോടതി 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഹുയിറെം ഹെറോദാസ് എന്ന പ്രതിയെ ജൂലൈ 20നും മറ്റ് മൂന്ന് പ്രതികളെ 21നും ആണ് പിടികൂടിയത്. ജൂലൈ 19നാണ് മെയ്‌ നാലിന് നടന്ന സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നത്. ഇതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാല് പ്രതികളും അറസ്റ്റിലായത്. തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി നഗ്‌നരായി നടത്തി പ്രദേശത്തെ വയലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് മെയ് നാലിനുണ്ടായ സംഭവത്തിന്‍റെ 20 സെക്കന്‍ഡുള്ള വീഡിയോ പുറത്തുവന്നത്.

READ MORE: Manipur Sexual Assault | നാല് പ്രതികളെയും 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.