ETV Bharat / bharat

രണ്ട് ഹൈബ്രിഡ് ഭീകരരെ ജമ്മു കശ്‌മീരില്‍ സുരക്ഷ സേന പിടികൂടി

സുരക്ഷ സേനയുടെ പട്ടികയിൽ ഉൾപ്പെടാത്ത തീവ്രവാദികളാണ് ഹൈബ്രിഡ് ഭീകരര്‍ എന്ന് അറിയപ്പെടുന്നത്.

2 hybrid terrorists arrested in J&K  hybrid terrorists  hybrid terrorists arrest  jammu and kashmir hybrid terrorists  ഹൈബ്രിഡ് ഭീകരര്‍  ഹൈബ്രിഡ് ഭീകരവാദികള്‍  ജമ്മു കശ്‌മീര്‍ ഹൈബ്രിഡ് ഭീകരര്‍  ജമ്മുകശ്‌മീരില്‍ രണ്ട് ഹൈബ്രിഡ് തീവ്രവാദികള്‍ പിടിയില്‍  ഹൈബ്രിഡ് തീവ്രവാദികള്‍
രണ്ട് ഹൈബ്രിഡ് ഭീകരരെ ജമ്മു കശ്‌മീരില്‍ സുരക്ഷാ സേന പിടികൂടി
author img

By

Published : May 1, 2022, 7:56 PM IST

ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ നിന്ന് രണ്ട് ഹൈബ്രിഡ് ഭീകരരെ സുരക്ഷസേന പിടികൂടിയതായി പൊലീസ് അറിയിച്ചു. കുല്‍ഗാം, ശ്രീനഗര്‍ ജില്ലകളില്‍ നിന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് തോക്കുകളും, ഗ്രനേഡുകളും ഉള്‍പ്പടെയുള്ള ആയുധങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

  • On a specific input, Srinagar Police & Army (50 RR) arrested a hybrid terrorist namely Sheikh Sahid Gulzar of Muchhwa, Badgam from Nowgam, Srinagar. Incriminating material including Pistol & live ammunition was recovered from him. Case has been registered under relevant sections. pic.twitter.com/F5nUxBOEi9

    — Srinagar Police (@SrinagarPolice) May 1, 2022 " class="align-text-top noRightClick twitterSection" data=" ">

നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബ (LeT) അംഗം കൂടിയാണ് കുല്‍ഗാമില്‍ നിന്ന് പിടിയിലായ യമിന്‍ യൂസഫ് ഭട്ടെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി. ശ്രീനഗറിലെ നൗഗാം മേഖലയില്‍ നിന്നാണ് ഷെയ്‌ഖ് സാഹിദ് ഗുല്‍സാര്‍ എന്നായളെ പൊലീസും ദേശീയ റൈഫിള്‍സ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. ആയുധങ്ങൾ കണ്ടെടുത്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

ഹൈബ്രിഡ് ഭീകരര്‍...: സുരക്ഷ സേനയുടെ പട്ടികയിൽ ഉൾപ്പെടാത്ത തീവ്രവാദികളാണ് ഹൈബ്രിഡ് ഭീകരര്‍. ഇവരെ ഒന്നോ രണ്ടോ തവണ മാത്രം ഭീകര സംഘടനകൾ ആക്രമണം നടത്താൻ ഉപയോഗിക്കുന്നത്. പൊതുവെ സാധാരണജീവിത ശൈലി പിന്തുടരുന്ന ഇത്തരം അക്രമകാരികളുടെ നീക്കങ്ങള്‍ പലതും രഹസ്യസ്വഭാവം നിറഞ്ഞതായിരിക്കും.

ഇവര്‍ക്ക് പൊതുവെ ഓണ്‍ലൈനില്‍ നിന്നുമാണ് തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നത്. ജമ്മുകശ്‌മീരിലെ ഹൈബ്രിഡ് തീവ്രവാദികള്‍ കൂടുതലും യുവാക്കളാണ്. ഇത്തരം ഹൈബ്രിഡ് തീവ്രവാദികളെ കണ്ടെത്തുന്നത് വളരെ കഠിനമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈബ്രിഡ് തീവ്രവാദികള്‍ പൊതുവായി അവധിയിലായ പൊലീസുകാര്‍, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്. 2021 മുതലാണ് ഹൈബ്രിഡ് ഭീകരരുടെ ആക്രമണങ്ങള്‍ കശ്‌മീര്‍ മേഖലയില്‍ സജീവമായത്. ഈ കാലഘട്ടത്തില്‍ മേഖലയില്‍ നടന്ന ഒരുഡസനോളം കേസുകള്‍ക്ക് പിന്നിലും ഹൈബ്രിഡ് ഭീകരവാദികളായിരുന്നുവെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.