മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ വയോധികരെ തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തിയ രണ്ടു പേർ അറസ്‌റ്റിൽ. ഗണേശ് എന്ന സുവൻ സഞ്‌ജയ് (31), സായ് നാഥ് പ്രകാശ് ഗയ്‌ക്‌വാദ് (23) എന്നിവരാണ് അറസ്‌റ്റിലായത്. കേബിൾ മെക്കാനിക്‌സാണെന്നും സെയിൽസ്‌മാനാണെന്നും പറഞ്ഞാണ് ഇരുവരും ഫ്ളാറ്റുകളിൽ പ്രവേശിച്ച് വയോധികരിൽ നിന്നും വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിച്ചതെന്നും ഇതു പോലെയുള്ള 10 കേസുകളിൽ ഇരുവരും പ്രതികളാണെന്നും പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് 97.5 ഗ്രാം സ്വർണവും മൂന്ന് മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 6.30 ലക്ഷം രൂപ വില വരുന്ന വസ്‌തുക്കൾ പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിൽ വേഷം മാറി മോഷണം നടത്തിയ രണ്ടു പേർ അറസ്‌റ്റിൽ - two held for robbing senior citizens in maharashtra
ഇരുവരിൽ നിന്നും 6.30 ലക്ഷം രൂപ വില വരുന്ന വസ്‌തുക്കൾ പിടിച്ചെടുത്തു.