ഇറ്റനഗര്‍ : അരുണാചല്‍ പ്രദേശില്‍ രണ്ട് പേരെ സൈന്യം ആളുമാറി വെടിവച്ചു. ചസ ഗ്രാമത്തില്‍ നോക്‌ഫ്യ വാങ്ദന്‍(28), റമ്‌വാങ് വാങ്സു(23) എന്നിവര്‍ക്കാണ് വെടിയേറ്റത്. രണ്ട് പേരെയും ദിബ്രൂഗഡിലുള്ള അസം മെഡിക്കല്‍ കൊളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും അപകടനില തരണം ചെയ്‌തു.
ALSO READ: ക്രിസ്ത്യൻ പ്രാര്‍ഥനയ്ക്ക് രാമക്ഷേത്രം: ബിജെപിയുടെ വാദം തള്ളി പൊലീസ്
ഒരാളുടെ കാലിനും മറ്റൊരാളുടെ കൈക്കുമാണ് വെടിയേറ്റത്. പുഴയില്‍ മീന്‍പിടിക്കാന്‍ പോയി തിരികെ വരുമ്പോഴാണ് സംഭവം. വെടിയേറ്റ രണ്ട് പേരും അനാഥരാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സൈന്യത്തിന്‍റെ ജനങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് ഈ സംഭവം നടന്ന തിരാപ് ജില്ലയിലെ ബിജെപി പ്രസിഡന്‍റ് കമ്‌റാങ് പറഞ്ഞു.