ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഉറിയിൽ ഹൊറോയിനുമായി രണ്ട് പേർ പിടിയിൽ. ജംഗീർ എഎച്ച് ഖാൻ, മുഹമ്മദ് ഹനീഫ് ഖുറേഷി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. ബാരാമുള്ള പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് പ്രകാരം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.