ന്യൂഡൽഹി : ട്വിറ്റർ വീണ്ടും വിവാദത്തിൽ. ജമ്മുകശ്മീർ, ലഡാക്ക് എന്നിവയില്ലാത്ത ഇന്ത്യയാണ് ട്വിറ്റർ പ്രദർശിപ്പിക്കുന്ന ഭൂപടം. ട്വിറ്റർ വെബ്‌സൈറ്റിന്‍റെ കരിയർ വിഭാഗത്തിന് കീഴിൽ 'ട്വീപ് ലൈഫിലാണ് ഭൂപടം ദൃശ്യമാകുന്നത്.
Also read: ശ്രീനഗറിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു
സംഭവം വിവാദമായതോടെ നിരവധി പേരാണ് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെതിരെ വിമർശനവുമായി എത്തിയത്. ട്വിറ്റർ ഇതാദ്യമായല്ല ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത്.
ഇത്തരം ശ്രമങ്ങൾ ട്വിറ്ററിനെ അപകീർത്തിപ്പെടുത്തുന്നത് മാത്രമല്ല, അതിന്‍റെ നിഷ്പക്ഷതയെയും ന്യായബോധത്തെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നുവെന്ന് സിഇഒ ജാക്ക് ഡോർസിക്ക് നൽകിയ നോട്ടിസിൽ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യന്‍ ഐടി നിയമങ്ങൾ പാലിക്കാത്തതിന് ട്വിറ്ററിനെതിരെ സർക്കാർ നേരത്തേ നടപടിയെടുത്തിരുന്നു.