ന്യൂഡൽഹി: കൊവിഡ് വാക്സിനെതിരെ തെറ്റായ വിവരങ്ങൾ നൽകുന്നവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് തുടരുമെന്ന് ട്വിറ്റർ. വ്യാജ വിവരങ്ങൾ നല്‍കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം കേന്ദ്രത്തെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാനും അത്തരം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനും ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് 50ഓളം അക്കൗണ്ടുകളാണ് ട്വിറ്റർ നീക്കിയത്.
പക്ഷേ നീക്കം ചെയ്ത അക്കൗണ്ടുകളില്‍, ഓക്സിജൻ ലഭ്യതക്കുറവും മരുന്നുകളുടെ ക്ഷാമവുമാണ് പരാമര്‍ശിച്ചിരുന്നത്. ഇതിനെതിരെ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍, ഇത്തരം ട്വീറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന സർക്കാർ ആവശ്യം ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് ട്വിറ്ററിന്‍റെ വിശദീകരണം.