ETV Bharat / bharat

ഇന്ത്യയിലെ ആദ്യ ക്രാനിയോപൊഗസ് ശസ്‌ത്രക്രിയയിലൂടെ വേർപെടുത്തിയ സയാമീസ് ഇരട്ട മരിച്ചു

തലകൾ കൂടിച്ചേർന്ന് ജനിക്കുന്ന അവസ്ഥയാണ് ക്രാനിയോപൊഗസ്.

author img

By

Published : Nov 26, 2020, 5:30 AM IST

craniopagus surgery  ക്രാനിയോപൊഗസ് ശസ്‌ത്രക്രിയ  Odisha  Odisha twin  സയാമീസ് ഇരട്ടകൾ  ഡൽഹി എയിംസ്  ജഗ്ഗ  കാലിയ
ഇന്ത്യയിലെ ആദ്യ ക്രാനിയോപൊഗസ് ശസ്‌ത്രക്രിയയിലൂടെ വേർപെടുത്തിയ സയാമീസ് ഇരട്ട മരിച്ചു

കട്ടക്ക്: ഇന്ത്യയിലെ ആദ്യ ക്രാനിയോപൊഗസ് ശസ്‌ത്രക്രിയയിലൂടെ വേർപെടുത്തിയ സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചു. കാലിയ ആണ് മരിച്ചത്. തലകൾ കൂടിച്ചേർന്ന് ജനിക്കുന്ന അവസ്ഥയാണ് ക്രാനിയോപൊഗസ്. 2017ൽ ആയിരുന്നു ജഗ്ഗയുടെയും കാലിയയുടേയും തല വേർപെടുത്തിയ ശസ്‌ത്രക്രിയ നടന്നത്.

ഡൽഹിയിലെ എയിംസിൽ വെച്ച് നടന്ന ശസ്‌ത്രക്രിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ വിജയകരമായ ക്രാനിയോപൊഗസ് ശസ്‌ത്രക്രിയ ആയിരുന്നു. കഴിഞ്ഞ എട്ടു ദിവസമായി കാലിയയുടെ ആരോഗ്യസ്ഥിതി ഓരോ ദിവസം ചെല്ലുന്തോറും മോശമായി കൊണ്ടിരിക്കുകയായിരുന്നു എന്ന് കാലിയയെ ചികിത്സിച്ചിരുന്ന 14 അംഗ ഡോക്‌ടർമാരുടെ സംഘത്തിലുണ്ടായിരുന്ന ഡോ.മഹാറാണ പറഞ്ഞു. സെപ്‌റ്റിസീമിയ എന്ന ബാക്‌ടീരിയ അണുബാധയാണ് മരണ കാരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.