ന്യൂഡല്‍ഹി : സാങ്കേതിക മികവിന്‍റെ പിന്‍ബലത്തില്‍, ഗിയര്‍ലെസ് സ്കൂട്ടര്‍ വിപണിയില്‍ പുതിയ കാല്‍വെപ്പിനൊരുങ്ങി ടിവിഎസ്. കമ്പനിയുടെ എന്‍ടിഒആര്‍ക്യൂ 125 എക്‌സ്‌ടി മോഡല്‍ പുറത്തിറക്കി. ഹൈടെക്ക് സംവിധാനങ്ങളാണ് കമ്പനി വാഹനത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അവകാശവാദമെങ്കിലും ഇത് എന്തെല്ലാമെന്ന് കമ്പനി പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല.
Also Read: ഐക്യൂബ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ പുറത്തിറക്കി ടിവിഎസ്
1,02,823 രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. കളറുകളിലും റൈഡിംഗ് മോഡുകളിലും കമ്പനി നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചിട്ടുണ്ട്. സിഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡിനൊപ്പം റേസ് ടൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജിയും 124.8 സിസി പവറുമാണ് വാഹനത്തിനുള്ളത്. സ്മാര്‍ട്ട് എക്സോണക്ട് കണക്ടിവിറ്റി, സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാനവും ഇതിലുണ്ട്.