ETV Bharat / bharat

മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, മെഴുകുതിരി ഉരുക്കിയൊഴിച്ചു ; പീഡനാരോപണവുമായി സീരിയൽ നടി - TV actress fake marriage

മെഹമൂദ് ഹസൻ ഖാദ്രി എന്നയാൾക്കെതിരെയാണ് സീരിയൽ നടി പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്

മെഹമൂദ് ഹസൻ ഖാദ്രി  സീരിയൽ നടി പീഡനാരോപണം  സീരിയൽ നടി  വ്യാജ വിവാഹം  സീരിയൽ നടി വ്യാജ വിവാഹം  TV actress alleges sexual harassment  TV actress fake marriage  TV actress
പീഡനാരോപണവുമായി സീരിയൽ നടി
author img

By

Published : Oct 13, 2022, 11:04 PM IST

മുംബൈ : സീരിയൽ നടിയെ വ്യാജ വിവാഹം ചെയ്‌ത് പീഡിപ്പിച്ചതായി പരാതി. മെഹമൂദ് ഹസൻ ഖാദ്രി എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്ന് നടി പറയുന്നു. നേരത്തെ വിവാഹിതനായിരുന്ന ഇയാൾ തന്നെ വിവാഹം ചെയ്‌ത ശേഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.

ഹസന് മറ്റൊരു ഭാര്യയുണ്ടെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ ഹസന്‍റെ വീട്ടുകാർ ഇയാളെ വിവാഹം ചെയ്യാൻ തന്നെ നിർബന്ധിക്കുകയും അയാൾ നല്ലവനാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്‌തു.

ഹസൻ ഓഷിവാരയിലെ ലഷ്‌കരിയയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു. താൻ അവിടെ താമസിച്ചുവരികയായിരുന്നു. അതിനിടെ എല്ലാ ദിവസവും രാത്രി രണ്ട് മണിക്ക് ശേഷം ഹസൻ അവിടെ വരാൻ തുടങ്ങുകയും ശാരീരിക ബന്ധത്തിന് തന്നെ നിർബന്ധിക്കുകയും ചെയ്‌തു. എന്നാൽ താൻ വിവാഹത്തിന് ശേഷമേ ശാരീരിക ബന്ധത്തിൽ ഏർപ്പെടൂ എന്ന് പറഞ്ഞു.

തുടർന്ന് അതിഥികളുടെ സാന്നിധ്യത്തിൽ സ്വകാര്യ ഹോട്ടലിൽ വച്ച് വിവാഹം നടന്നു. വിവാഹത്തിന് ശേഷമാണ് അയാളുടെ യഥാർഥ മുഖം മനസിലാകുന്നത്. തന്നെ നാല് മാസത്തോളം മുറിയിൽ പൂട്ടിയിട്ടു. ആരെയും കാണാൻ അനുവദിച്ചില്ല. തന്നെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ശരീരത്തിലെ ടാറ്റൂ നീക്കം ചെയ്യാൻ മെഴുകുതിരി ഉരുക്കി ഒഴിച്ചു.

മർദനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഓഷിവാര പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ അവർ തയാറായില്ല. പിന്നീട് മുൻ ആഭ്യന്തര മന്ത്രി ദിലീപ് വൽസ് പാട്ടീലിനെ കണ്ടു. അദ്ദേഹം പറഞ്ഞതിന് ശേഷമാണ് മെഹമൂദ് ഹസനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തതെന്നും നടി പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.