തുമകുരു: 25 വയസുകാരിയെ വിവാഹം കഴിച്ച 45കാരൻ കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്‌തു. കുനിഗർ താലൂക്കിലെ അക്കിമാരി പാളയയിൽ ശങ്കരപ്പ എന്നയാളാണ് മരിച്ചത്. ഗ്രാമത്തിലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ശങ്കരപ്പയെ കണ്ടെത്തിയത്.
2021 ഒക്‌ടോബറിലാണ് ശങ്കരപ്പ മേഘന എന്ന യുവതിയെ വിവാഹം കഴിച്ചത്. അവിവാഹിതനായിരുന്ന ശങ്കരപ്പയെ വിവാഹം കഴിക്കാൻ മേഘന തന്നെയാണ് താൽപര്യം പ്രകടിപ്പിച്ചത്. തുടർന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് നടത്തിയ വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
അതേസമയം മേഘന നേരത്തേ വിവാഹിതയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇയാളെ കാണാതായതോടെയാണ് ശങ്കരപ്പയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ശങ്കരപ്പയുടെ അമ്മയും മേഘനയും തമ്മിൽ വഴക്ക് പതിവായിരുന്നതായി പൊലീസ് പറയുന്നു.
ശങ്കരപ്പയുടെ പേരിലുള്ള രണ്ടര ഏക്കർ ഭൂമി വിൽക്കാൻ മേഘന ശങ്കരപ്പയെ സ്ഥിരമായി നിർബന്ധിച്ചിരുന്നു. എന്നാൽ അമ്മായിയമ്മ ഇതിനെ എതിർക്കുന്നതാണ് വഴക്കിന് കാരണം. ഇതേ കാരണം കൊണ്ടാണ് ശങ്കരപ്പ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ശങ്കരപ്പയുടേതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഹുലിയൂർദുർഗ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ALSO READ:മകളെ മൂന്ന് വർഷത്തോളം പീഡനത്തിരയാക്കി ; പിതാവ് അറസ്റ്റിൽ