ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയ്ക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ശനിയാഴ്‌ച രാവിലെയാണ് സംഭവം. പാവഗഡ താലൂക്കിൽ പാലാവള്ളി ഘട്ടിലാണ് അപകടം.
ALSO READ: ഭഗവന്ത് മന്‍ സര്‍ക്കാരില്‍ ആദ്യഘട്ടത്തില്‍ 10 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഇന്ന്
അമലൂയ (18), അജിത് (16), ഷാനവാസ് (18), കല്യാണ്‍ (18), അജിത് സൂലനായകനഹള്ളി (17) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 25 ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തുമകുരു ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 60നടുത്ത് യാത്രക്കാരുണ്ടായിരുന്നു.
നാല് വിദ്യാർഥികൾ സംഭവസ്ഥലത്തുവച്ച് മരിച്ചു. ഒരാളുടെ മരണം പിന്നീട് സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. പാവഗഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു അപകടത്തിൽ പാവഗഡ എം.എൽ.എ വെങ്കട്ടരമണപ്പ അനുശോചനം രേഖപ്പെടുത്തി. വൈ.എൻ ഹൊസകോട്ട് ഗ്രാമത്തില്‍വച്ച് ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് എം.എൽ.എ വെങ്കട്ടരമണപ്പ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ സഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിയ്ക്കും. ടിക്കറ്റ് നിരക്ക് കുറവായതിനാൽ ആളുകൾ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ധാരാളം സർക്കാർ ബസുകൾ ഉണ്ടെങ്കിലും, അതില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ തയാറാകുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു.