ചെന്നൈ: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ) പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി. മൂന്ന് സീറ്റില്‍ എഐഎംഐഎം മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മണ്ഡലങ്ങളിലാണ് മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുക. തമിഴ്‌നാട്ടിലും ബംഗാളിലും പട്ടം ആയിരിക്കും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ചിഹ്നം. ഒവൈസിയുടെ പാര്‍ട്ടിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് ദിനകരനും ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡിഎംകെ - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന വോട്ടുബാങ്കായ ന്യൂനപക്ഷത്തിന്‍റെ വോട്ടിലാണ് ദിനകരന്‍റെ പാർട്ടിയായ എഎംഎംകെയുടെ ശ്രദ്ധ. ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.