ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലെ പുരോഹിതൻ കൊവിഡ് ബാധിച്ച് മരിച്ചു. 60കാരനായ എം ജി രാമചന്ദ്രനാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്ന് തിരുപ്പതി ക്ഷേത്രം അധികൃതർ അറിയിച്ചു. പത്ത് ദിവസം മുമ്പാണ് പുരോഹിതന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് 15 ജീവനക്കാരാണ് മരിച്ചത്. ഇക്കാലയളവിൽ 100ഓളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Read more: തിരുപ്പതി ക്ഷേത്രത്തിലെ 17 ജീവനക്കാര്‍ക്ക് കൊവിഡ്