ETV Bharat / bharat

'ഹിറ്റ് ആൻഡ് റൺ' നിയമം; ട്രക്ക് ഡ്രൈവർമാരുടെ സമരം തുടരുന്നു, പെട്രോൾ പമ്പുകളിൽ വൻ തിരക്ക് - ഹിറ്റ് ആൻഡ് റൺ നിയമം

Truckers strike against new hit-and-run law : പെട്രോൾ, ഡീസൽ, ടാങ്കർ ഡ്രൈവർമാർ പ്രതിഷേധത്തിൽ പങ്കെടുത്തതോടെ ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിൽ ജനം

Truckers strike  hit and run law  ഹിറ്റ് ആൻഡ് റൺ നിയമം  ട്രക്ക് ഡ്രൈവർമാർ സമരം
Truckers strike
author img

By ETV Bharat Kerala Team

Published : Jan 2, 2024, 6:12 PM IST

മുംബൈ: പാർലമെന്‍റ് അടുത്തിടെ പാസാക്കിയ 'ഹിറ്റ് ആൻഡ് റൺ' നിയമത്തിനെതിരെ രാജ്യത്തുടനീളം ഹൈവേകളും പ്രധാന റോഡുകളും തടഞ്ഞ് ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് (Truckers continue strike across India against new hit-and-run law). പണിമുടക്ക് മൂലം ഇന്ധനക്ഷാമം ഉണ്ടാകുമോയെന്ന് ഭയന്ന് പെട്രോൾ പമ്പുകളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലെ പമ്പുകളിൽ ഇന്ധനം നിറക്കാനെത്തിയവരുടെ നീണ്ട നിരയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റോഡപകടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയതായി കൊണ്ടുവന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ രാജ്യത്തുടനീളമുള്ള ഹെവി വെഹിക്കിൾ ഓപ്പറേറ്റർമാർ ജനുവരി 1 മുതൽ മൂന്ന് ദിവസത്തേക്കാണ് സമരത്തിന് ആഹ്വാനം ചെയ്‌തത്. പലയിടത്തും പൊതുഗതാഗതം നിലച്ച സ്ഥിതിയാണ്. അതേസമയം സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ​ടാങ്കർ ലോറി ഡ്രൈവർമാരും സമരം ആരംഭിച്ചു. പതിനയായിരക്കണക്കിന് ടാങ്കർ ലോറി ഡ്രൈവർമാരാണ് സമരത്തിന്‍റെ ഭാഗമായത്. പെട്രോൾ, ഡീസൽ, ടാങ്കർ ഡ്രൈവർമാർ പ്രതിഷേധത്തിൽ പങ്കെടുത്തതോടെയാണ് പെട്രോൾ-ഡീസൽ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ജനങ്ങൾക്കുണ്ടായത്.

പണിമുടക്ക് ഇന്ധന വിതരണത്തെ ബാധിക്കില്ലെന്ന് ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ പറഞ്ഞെങ്കിലും പണിമുടക്ക് സാധാരണ ജീവിതത്തെ ഭാഗികമായി ബാധിച്ചു. കേന്ദ്ര സർക്കാരിന്‍റെ പുതിയ നിയമത്തിനെതിരെ ഇന്ത്യൻ ഓയിൽ, എച്ച്പിസിഎൽ, ബിബിസിഎൽ എന്നിവയുടെ ടാങ്കർ ഡ്രൈവർമാരും പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

എന്താണ് ഹിറ്റ് ആൻഡ് റൺ നിയമം: വാഹനം അപകടത്തിൽപെട്ടാൽ അധികൃതരെ അറിയിക്കാതെ ഓടിരക്ഷപ്പെടുന്ന ഡൈവർമാർമാർക്ക് പത്ത് വർഷത്തെ തടവും ഏഴ് ലക്ഷം രൂപ പിഴയും ചുമത്തു​ന്നതാണ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡിന് പകരമായി വന്ന ഭാരതീയ ന്യായ് സംഹിതയിൽ (ബിഎൻഎസ്) ഉള്ള പുതിയ ഹിറ്റ് ആൻഡ് റൺ നിയമം. ഡ്രൈവർമാരുടെ അശ്രദ്ധമൂലം മരണം സംഭവിച്ചാൽ അഞ്ചുവർഷം തടവും പിഴയുമാണ് വ്യവസ്ഥ.

നിലവിൽ 304 എ വകുപ്പ് പ്രകാരം വാഹനം ഇടിച്ചശേഷം നിർത്താതെ പോയാൽ പരമാവധി രണ്ട് വർഷമാണ് ശിക്ഷ ലഭിക്കുക. അതേസമയം അപകടമുണ്ടായാൽ നാട്ടുകാർ വലിയ വാഹനങ്ങളിലെ ഡ്രൈവർമാരെ മർദിക്കുന്നത് പതിവാണെന്നും അതുകൊണ്ടാണ് ഓടി രക്ഷപ്പെടുന്നതെന്നും ഡ്രൈവർമാരുടെ സംഘടന നേതാക്കൾ വ്യക്തമാക്കുന്നു.

പുതിയ നിയമം ഉടൻ പിൻവലിക്കണമെന്നും പ്രതിഷേധിച്ച ട്രക്കർമാർ ആവശ്യപ്പെട്ടു. പുതിയ നിയമം ഡ്രൈവർമാരെ പീഡിപ്പിക്കുന്നതാണെന്നും അവർ ആരോപിച്ചു. നിയമം ഡ്രൈവർമാരെ നിരുത്സാഹപ്പെടുത്തുന്നതും അന്യായമായ ശിക്ഷകൾക്ക് വിധേയരാക്കുന്നതുമാണെന്ന് സ്വകാര്യ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ പറയുന്നു.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഡ്രൈവർമാർ ആൾക്കൂട്ട ആക്രമണത്തിന് വിധേയരാകാൻ സാധ്യതയുണ്ടെന്നും നിയമം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു സർക്കാർ തീരുമാനം എടുക്കേണ്ടിയിരുന്നത് എന്നും നിയമവുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഓൾ ഇന്ത്യ മോട്ടോർ ആൻഡ് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ പ്രസിഡന്‍റ് രാജേന്ദ്ര കപൂർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.