ETV Bharat / bharat

12 ലക്ഷം രൂപ വില വരുന്ന കഫ് സിറപ്പ് പിടികൂടി ത്രിപുര പൊലീസ് - police seized cough syrup news

3,100 കുപ്പി കഫ് സിറപ്പ് നിറച്ച വാഹനമാണ് പൊലീസ് പടികൂടിയത്.

ത്രിപുര പൊലീസ് വാര്‍ത്ത  3100 കുപ്പി കഫ്‌സിറപ്പ് ത്രിപുര പൊലീസ് വാര്‍ത്ത  അഗര്‍ത്തല കഫ്‌സിറപ്പ് പൊലീസ് വാര്‍ത്ത  12 ലക്ഷം രൂപ കഫ്‌സിറപ്പ് വാര്‍ത്ത  ത്രിപുര പുതിയ വാര്‍ത്ത  tripura police latest news  agarthala cough syrup news  3100 bottles of cough syrup tripura news  police seized cough syrup news  കഫ്‌സിറപ്പ് പിടികൂടി പൊലീസ് വാര്‍ത്ത
12 ലക്ഷം രൂപ വില വരുന്ന കഫ് സിറപ്പ് പിടികൂടി ത്രിപുര പൊലീസ്
author img

By

Published : Jun 5, 2021, 12:15 PM IST

അഗര്‍ത്തല: അഗര്‍ത്തലയിലെ തുഫാനിയലുംഗയ്ക്ക് സമീപത്ത് നിന്ന് 12 ലക്ഷം രൂപ വില വരുന്ന കഫ് സിറപ്പ് ത്രിപുര പൊലീസ് പിടികൂടി. 3,100 കുപ്പി കഫ് സിറപ്പാണ് വാഹനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പിയമാധുരി മജുംദാര്‍ അറിയിച്ചു.

Also read: വ്യാജ റെംഡെസിവിർ വില്‍പ്പന സംഘം പിടിയില്‍ ; പദ്ധതിയിട്ടത് 80,000 കുത്തിവയ്പ്പുകൾക്ക്

കഫ് സിറപ്പ് കടത്തി അഗര്‍ത്തലയ്ക്കും സമീപ പ്രദേശങ്ങളിലും വിതരണം ചെയ്യാനായിരുന്നു സംഘത്തിന്‍റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്‍റെ ഡ്രൈവറെ പിടികൂടാന്‍ സാധിച്ചിട്ടില്ലെങ്കിലും സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തലസ്ഥാനത്ത് നിന്ന് 10 ലക്ഷം രൂപ വിലമതിയ്ക്കുന്ന ബ്രൗണ്‍ ഷുഗറും കഫ് സിറപ്പുമായി ഏഴ് പേരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.