അഗർത്തല: ത്രിപുരയിൽ ലഹരിമരുന്നുമായി വന്ന ഒൻപതംഗ സംഘം പിടിയിൽ. ഇവരിൽ നിന്ന് 23 ഗ്രാം മയക്കുമരുന്നും 60 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. 30 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്‌തുക്കളാണ് പിടിച്ചെടുത്തത്. കൂടാതെ ഇവരുടെ പക്കലുണ്ടായിരുന്ന കാർ, രണ്ട് ബൈക്കുകൾ, ആറ് മൊബൈൽ ഫോണുകൾ, ഒരു ലക്ഷത്തോളം രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു. ഒരു മാസത്തിനുള്ളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 150ഓളം പേരെയാണ് സംസ്ഥാനത്ത് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ത്രിപുരയിൽ ലഹരിമരുന്നുമായി ഒൻപത് പേർ പിടിയിൽ - ലഹരിമരുന്ന്
30 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്‌തുക്കളാണ് പിടിച്ചെടുത്തത്