അഗർത്തല: തൃപുരയിൽ വിവാഹം കഴിക്കാമെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച യുവാവിന് 12 വർഷം തടവും 60,000 പിഴയും വിധിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ദിമൻ ദെബർമ്മയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക യുവതിയുടെ പേരിൽ അഞ്ച് വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2013 ലാണ് കേസിനാസ്‌പദമായ സംഭവം . വിവാഹം കഴിക്കാമെന്ന വ്യാജേന 32 കാരനായ പ്രതി യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും തുടർന്ന് യുവതി ഗർഭിണി ആകുകയുമായിരുന്നു . യുവതി നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതി പിടിയിലാകുകയും ചെയ്‌തത് .