ETV Bharat / bharat

തൃണമൂൽ സർക്കാർ ഒരു കോടി ജനങ്ങൾക്ക് തൊഴിൽ നൽകിയെന്ന് നസ്രത്ത് ജഹാൻ

തൊഴിൽ പരിശീലനത്തിനായി 'ഉത്‌കർഷ ബംഗ്ല' പദ്ധതി ആരംഭിച്ചു

author img

By

Published : Nov 23, 2020, 8:48 PM IST

പശ്ചിമ ബംഗാൾ  പശ്ചിമ ബംഗാൾ വാർത്തകൾ  മമത ബാനർജി  ഗതിധാര  തൃണമൂൽ കോൺഗ്രസ്  നസ്രത്ത് ജഹാൻ  തൃണമൂൽ കോൺഗ്രസ് എംപി  ഉത്‌കർഷ ബംഗ്ല  Mamata Banerjee  Nusrat Jahan  Trinamool Congress  Utkarsha Bangla  Gathidhara  West Benga
തൃണമൂൽ സർക്കാർ ഒരു കോടി ജനങ്ങൾക്ക് തൊഴിൽ നൽകി : നസ്രത്ത് ജഹാൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാർ 2011 മുതൽ ഒരു കോടി ജനങ്ങൾക്ക് തൊഴിൽ നൽകിയെന്ന് തൃണമൂൽ കോൺഗ്രസ് എംപി നസ്രത്ത് ജഹാൻ. ഇതോടെ സംസ്ഥാനത്തെ തൊഴിലില്ലായ്മ 40 ശതമാനം കുറഞ്ഞുവെന്നും എംപി അവകാശപ്പെട്ടു. പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംപി.

സംസ്ഥാന സർക്കാരിന്‍റെ സ്വയംതൊഴിൽ പദ്ധതിയായ 'ഗതിധാര'യിലൂടെ ജനങ്ങൾക്ക് വാഹനം വാങ്ങുന്നതിനായി 10 ലക്ഷം രൂപ വരെ അനുവദിച്ചു. കൂടാതെ യുവാക്കൾക്ക് മോട്ടോർ ബൈക്കുകൾ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചതായും എംപി പറഞ്ഞു.

തൊഴിൽ പരിശീലനത്തിനായി 'ഉത്‌കർഷ ബംഗ്ല' ആരംഭിച്ചുവെന്നും കായിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഫുട്ബോൾ, അമ്പെയ്ത്ത്, ടെന്നീസ് എന്നിവയ്ക്കായി പരിശീലന അക്കാദമികൾ രൂപീകരിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.