- ഉദ്യോഗസ്ഥർക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന ഇഡി ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് നീക്കം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.
- സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തായതില്‍ കസ്റ്റംസ് കമ്മിഷണർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. വിശദീകരണം എ.ജി. നൽകിയ നോട്ടീസിന്.
- സീതാറാം യെച്ചൂരിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നും തുടരും. സ്ഥാനാർഥി നിർണയത്തെ തുടർന്ന് പരസ്യ പ്രതിഷേധമുണ്ടായ പൊന്നാനിയിൽ യെച്ചൂരിയുടെ റോഡ് ഷോ.
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളത്തിലെ പ്രചാരണ പരിപാടി ഇന്ന്. രാവിലെ തൃപ്പൂണിത്തുറയിൽ റോഡ് ഷോ. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ കോയമ്പത്തൂരിലേക്ക്.
- എൻഡിഎയുടെ പ്രകടന പത്രിക ഇന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പുറത്തിറക്കും. ക്ഷേമ, വികസന പദ്ധതി നിര്‍ദേശങ്ങള്‍ പ്രകടന പത്രികയിലെന്ന് സൂചന. ശബരിമല ആചാര സംരക്ഷണം സംബന്ധിച്ചും വാഗ്ദാനമുണ്ടായേക്കും.
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12.47 കോടി കടന്നു. 10.06 കോടി പിന്നിട്ട് രോഗമുക്തരായവരുടെ എണ്ണം.
- അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഏപ്രിൽ 30 വരെ നീട്ടി ഡിജിസിഎ. ഷെഡ്യൂൾ ചെയ്‌തവ അനുവദിക്കും.
- ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാനങ്ങൾ. ഡൽഹിയിലും മുംബൈയിലും പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾക്ക് വിലക്ക്.
- പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. ആദ്യഘട്ടത്തില്‍ ബംഗാളിലെ മുപ്പതും അസമിലെ നാൽപ്പത്തിയേഴും മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്.
- മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ. പരിഗണിക്കുന്നത് മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്‍റെ ഹർജി.
ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ