മംഗളൂരു (കർണാടക) : കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ വീണ്ടും ഭൂചലനം. സുള്ള്യ താലൂക്കിലെ വിവിധയിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്‌ച രാവിലെ 6.23നാണ് ഭൂചലനമുണ്ടായത്.
സംപാജെ, പരിസര പ്രദേശങ്ങളായ ആരന്തോട്, തൊടിക്കന, ചെമ്പ്, കല്ലപ്പള്ളി എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്‌ദത്തോടെയാണ് ഭൂമി കുലുങ്ങിയതെന്ന് സംപാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജെ.കെ ഹമീദ് പറഞ്ഞു. മുന്‍പുണ്ടായ ഭൂചലനത്തേക്കാള്‍ വലിയ പ്രകമ്പനമാണ് ഇത്തവണ അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: കര്‍ണാടകയില്‍ കുടക് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം ; മൂന്ന് ദിവസത്തിനിടെ മൂന്നാം തവണ
കഴിഞ്ഞ ജൂണ്‍ 25നും ജൂലൈ 1നും ഇടയില്‍ ദക്ഷിണ കന്നഡയിലെ സുള്ള്യയിലും അയല്‍ ജില്ലയായ കുടകിലെ വിവിധയിടങ്ങളിലും നിരവധി തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു.