ETV Bharat / bharat

വാരാണസിയിലെ ധര്‍മ്മശാലയും സത്രവും നവീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഇരുനില സത്രവും ധര്‍മ്മശാലയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാരാണസിയിലുള്ളത്.

author img

By

Published : Jun 7, 2022, 4:38 PM IST

ധര്‍മ്മശാല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  സത്രം നവീകരിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്  travancore devaswam board renovate varanasi sathram  varanasi sathram and darmasala devaswam board  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായുള്ള സത്രവും ധര്‍മ്മശാലയും അടിയന്തരമായി നവീകരിക്കാന്‍ തീരുമാനം. നാലായിരത്തിലേറെ ചതുരശ്ര അടി ഇരുനില സത്രവും ധര്‍മ്മശാലയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാരാണസിയിലുള്ളത്. ഇതിനുള്ളില്‍ ഒരു ക്ഷേത്രവുമുണ്ട്.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വകയായിരുന്ന ഈ കെട്ടിടം തിരുവിതാംകൂര്‍ രാജാവില്‍ നിന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. കോടികള്‍ വിലമതിക്കുന്ന ഈ സ്വത്തുക്കളെല്ലാം ഇന്ന് ശോചനീയാവസ്ഥയിലാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍റെ നേതൃത്വത്തിലുള്ള സംഘം വാരാണസിയില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തി.

കാശിയിലെ മലയാളികളുടെ യോഗവും പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്തു. ഈ യോഗത്തിലാണ് നവീകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കെട്ടിടങ്ങളുടെ നവീകരണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. നവീകരണത്തിനായി വാരാണസിയിലെ മലയാളികളുടെ ഏഴംഗ സമിതിയും രൂപീകരിച്ചു.

പുതുക്കിയ എസ്‌റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനുള്ളില്‍ പുതുക്കിയ നവീകരണ പദ്ധതി ആരംഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.