ETV Bharat / bharat

സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും; കേന്ദ്രം സുപ്രീം കോടതിയിൽ - Centre in the Supreme Court

നിലവിലുള്ള സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മാത്രമാകും ആനുകൂല്യങ്ങൾ ലഭിക്കുക.

transgender persons can avail quota benefits  Transgender persons  Transgender persons can avail reservation  existing categories of reservation  Transgenders in india  ട്രാൻസ്‌ജെൻഡർ വ്യക്തികൾ  ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആനുകൂല്യങ്ങൾ  ട്രാൻസ്‌ജെൻഡർ ആനുകൂല്യങ്ങൾ  Ministry of Social Justice and Empowerment  കേന്ദ്രം സുപ്രീം കോടതിയിൽ  Centre in the Supreme Court  ക്വാട്ട ആനുകൂല്യങ്ങൾ
Transgender persons
author img

By

Published : Jul 26, 2023, 5:33 PM IST

ന്യൂഡൽഹി: രാജ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും എസ്‌സി, എസ്‌ടി, എസ്‌ഇബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മാത്രമാകും ആനുകൂല്യങ്ങൾ ലഭിക്കുക എന്നും കേന്ദ്രം അറിയിച്ചു.

2014ലെ ഒരു വിധിന്യായത്തിൽ, ട്രാൻസ്‌ജെൻഡർ വ്യക്തികളെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്ക വിഭാഗങ്ങളായി കണക്കാക്കാനും സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസത്തിലും അവർക്ക് എല്ലാത്തരം സംവരണങ്ങളും നൽകാനും കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിൽ എത്തിക്കാനാണ് സർക്കാർ സംവരണം നൽകുന്നതെന്നും വിദ്യാഭ്യാസത്തിലോ ജോലിയിലോ ട്രാൻസ്‌ജെൻഡർമാർക്ക് പ്രത്യേക സംവരണമില്ലെന്നും സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കി.

കേന്ദ്ര സർക്കാർ സർവീസുകളിലെ നേരിട്ടുള്ള റിക്രൂട്ട്‌മെന്‍റുകളിലും കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും സംവരണം ഇപ്രകാരമാണ്- പട്ടികജാതി (എസ്‌സി)- 15%; പട്ടികവർഗ്ഗം (എസ്‌ടി) - 7.5%; സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്ഇബിസി) - 27%; സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്)- 10%.

അതേസമയം ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി പാർലമെന്‍റ് ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ്) ആക്‌ട് (നിയമം) പാസാക്കിയിരുന്നു. എന്നാൽ ഇവർക്ക് ക്വാട്ട ആനുകൂല്യങ്ങൾ നൽകിയിരുന്നില്ല. തുടർന്ന് മേൽപ്പറഞ്ഞ 4 സംവരണങ്ങൾ ഉൾപ്പടെ ഏത് സംവരണത്തിന്‍റെയും ആനുകൂല്യങ്ങൾ ട്രാൻസ്‌ജെൻഡർ വ്യക്തികൾ അടക്കം രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ടവരും യോഗ്യതയുള്ളവരുമായ ആളുകൾക്ക് പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

എസ്‌സി/എസ്‌ടി/എസ്‌ഇബിസി വിഭാഗങ്ങളിൽപ്പെട്ട ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഈ വിഭാഗങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന സംവരണത്തിന് ഇതിനകം അർഹത കൈവന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. '8 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള, എസ്‌സി/എസ്‌ടി/എസ്‌ഇബിസി കമ്മ്യൂണിറ്റികൾക്ക് പുറത്തുള്ള ഏതൊരു ട്രാൻസ്‌ജെൻഡർ വ്യക്തിയെയും ഇഡബ്ള്യുഎസ് വിഭാഗത്തിൽ സ്വയമേവ ഉൾപ്പെടുത്തും' എന്നും രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവരും അർഹതയുള്ളവരുമായ മുഴുവൻ ജനങ്ങളും (ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടെ) മുകളിൽ പറഞ്ഞ 4 വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിന് കീഴിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സുപ്രീം കോടതി 2014ൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മൂന്നാം ലിംഗക്കാരായി നിയമപരമായ അംഗീകാരം നൽകിയിരുന്നു. വ്യക്തിഗത സ്വയംഭരണാവകാശവും തിരഞ്ഞെടുക്കാനുള്ള അവകാശവുമാണ് ഇതുവഴി ഇവർക്ക് നൽകിയത്. കൂടാതെ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരെ എസ്ഇബിസി ആയി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവരുടെ ഉന്നമനത്തിനായി സാമൂഹ്യക്ഷേമ പദ്ധതികൾ വികസിപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും നിർദേശങ്ങൾ നൽകുകയും ചെയ്‌തിരുന്നു.

എന്നാല്‍ 2014 ൽ കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടെന്ന് കാട്ടി ഒരു കൂട്ടം ട്രാൻസ്‌ജെൻഡേഴ്‌സ് കോടതിയിൽ ഹർജി നൽകി. തുടന്ന് ഈ വർഷം മാർച്ചിൽ സുപ്രീം കോടതി കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയായിരുന്നു. പിന്നാലെ സമൂഹത്തിന്‍റെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദമായി പറഞ്ഞു.

2020 ഓഗസ്റ്റ് 21ന് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ഒരു ദേശീയ കൗൺസിൽ രൂപീകരിച്ചിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ, പരിപാടികൾ, നിയമനിർമാണം എന്നിവ സംബന്ധിച്ച് ഈ കൗൺസിൽ സർക്കാരിനെ ഉപദേശിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം 'സ്‌കൂൾ വിദ്യാഭ്യാസത്തിൽ ട്രാൻസ്‌ജെൻഡർ കുട്ടികളെ ഉൾപ്പെടുത്തൽ: ആശങ്കകളും മാർഗരേഖയും' എന്ന പേരിൽ എൻസിഇആർടി ഒരു പരിശീലന മൊഡ്യൂൾ വികസിപ്പിക്കുന്നുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.