ETV Bharat / bharat

Train Derailed in Chennai | ചെന്നൈയിൽ സബർബൻ ട്രെയിൻ പാളംതെറ്റി, റെയില്‍ ഗതാഗതം താറുമാറായി - ചെന്നൈ ആവഡി

Subarban Train Derailed | പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം സിഗ്നൽ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്.

Etv Bharat
Train Derailed in Chennai- No Causalities Reported
author img

By ETV Bharat Kerala Team

Published : Oct 24, 2023, 10:19 AM IST

ചെന്നൈ: ചെന്നൈ ആവടി റെയിൽവേ സ്റ്റേഷനു സമീപം ഇലക്ട്രിക് സബർബൻ ട്രെയിൻ പാളം തെറ്റി. ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്‍റെ (ഇഎംയു) നാല് കോച്ചുകളാണ് ഇന്ന് പുലർച്ചെ സബർബൻ സ്റ്റേഷനായ ആവടിക്ക് സമീപം പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

സംഭവസമയത്ത് കോച്ചുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം സിഗ്നൽ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട ട്രെയിൻ ആനൂർ ഷെഡിൽ നിന്ന് പുറപ്പെട്ട് ബീച്ച് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ആവടി സ്റ്റേഷനിൽ നിർത്താതിരുന്ന ട്രെയിൻ ഹിന്ദു കോളേജ് സ്റ്റേഷനു സമീപം പാളം തെറ്റിയതായാണ് റിപ്പോർട്ട്.

സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. പാളം തെറ്റിയ ട്രെയിൻ നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേസമയം അപകടത്തെത്തുടർന്ന് മറ്റ് ട്രെയിനുകളുടെ സമയക്രമം താറുമാറായി. നിരവധി സബർബൻ ഇലക്ട്രിക് ട്രെയിനുകളും വന്ദേ ഭാരത് ഉൾപ്പെടെയുള്ള മറ്റ് ട്രെയിൻ സർവീസുകളും ഇതുമൂലം വൈകിയാണ് ഓടുന്നത്.

Also Read: ഷണ്ടിങ്ങിനിടെ ട്രെയിൻ പാളംതെറ്റി; നിയന്ത്രണം നഷ്‌ടമായ എൻജിൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.